‘നിങ്ങള്‍ സച്ചിനെയും രാജ്യദ്രോഹിയാക്കി’; അർണബിനെതിരെ രോഷം; ഇറങ്ങിപ്പോക്ക്

sachin-arnab
SHARE

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്നും പിൻമാറരുതെന്നു പറഞ്ഞ സച്ചിൻ തെന്‍ഡുൽക്കറിനെതിരെ അർണബ് ഗോസ്വാമി. റിപ്പബ്ലിക് ചാനലിൽ നടന്ന ചർച്ചക്കിടെയായിരുന്നു വിവാദപരാമർശം.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിന്നും പിൻമാറരുതെന്നും കളിച്ച് പാക് പടയെ ഒരിക്കൽ കൂടി തോൽപിക്കുകയാണ് വേണ്ടതെന്നുമാണ് സച്ചിന്‍ ഇന്നലെ പറഞ്ഞത്. അദ്ദേഹത്തിന്റെ നിലപാടിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തു വന്നിരുന്നു. 

''ഞാൻ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിൻ തെൻഡുൽക്കര്‍ പറഞ്ഞത് നൂറു ശതമാനവും തെറ്റാണ്. ബോധമുണ്ടായിരുന്നെങ്കില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കരുതെന്നു പറയേണ്ടിയിരുന്ന ആദ്യത്തെയാൾ സച്ചിനായിരുന്നു. സുനിൽ ഗവാസ്കറും അതുതന്നെയായിരുന്നു പറയേണ്ടിയിരുന്നത്. രണ്ട് പോയിന്റ് വേണമെന്നാണ് ഇവർ പറയുന്നത്. ഇവർ രണ്ടു പേരും തീർത്തും തെറ്റാണ്. രണ്ടു പോയിന്റല്ല, രക്തസാക്ഷികൾക്കു വേണ്ടി ചെയ്യുന്ന പ്രതികാരമാണ് വലുത്. സച്ചിന്‍ ആ രണ്ട് പോയിന്റ് എടുത്ത് ചവറ്റു കൊട്ടയിലിടൂ'', അർണബ് ഗോസ്വാമി പറഞ്ഞു. 

പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യക്കൊപ്പമുള്ളവർ, ഇന്ത്യക്കൊപ്പം ഇല്ലാത്തവർ ഈ രണ്ടു കൂട്ടരേ ഇന്നു രാജ്യത്ത് ഉള്ളൂവെന്നും ഗോസ്വാമി പറഞ്ഞു. മത്സരം ഉപേക്ഷക്കരുതെന്നു പറഞ്ഞ ഗാംഗുലിയുടെ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്തു. 

വിവാദപരാമർശത്തെ തുടര്‍ന്ന് ചാനൽ ചർച്ചക്കെത്തിയ അതിഥികളിൽ രണ്ടുപേർ ഇറങ്ങിപ്പോയി. നിങ്ങള്‍‌ സച്ചിനെയും ഗവാസ്കറെയും രാജ്യദ്രോഹിയാക്കുകയാണെന്ന് തുറന്നടിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.  രാഷ്ടീയ നിരീക്ഷകന്‍ സുദീന്ദ്ര കുല്‍ക്കര്‍ണി, എഎപി നേതാവ് അശുതോഷ് എന്നിവരാണ് ഇറങ്ങിപ്പോയത്. 

പുല്‍വാമ ആക്രമണത്തിനുശേഷം ഷൂട്ടിങ്ങിനു പോയ നിങ്ങളുടെ നേതാവ് മോദിയെ എന്തുകൊണ്ട് വിളിക്കുന്നില്ല എന്നു രോഷം കൊണ്ടാണ് അശുതോഷ് ഇറങ്ങിപ്പോയത്.

MORE IN INDIA
SHOW MORE