തിരഞ്ഞെടുപ്പിന് മുൻപേ മുന്നണി രൂപീകരണവുമായി പ്രതിപക്ഷപ്പാർട്ടികൾ

opposition
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ മുന്നണി രൂപീകരണം ലക്ഷ്യമിട്ട് പ്രതിപക്ഷപ്പാര്‍ട്ടികള്‍. മുന്നണിക്കായി പൊതുമിനിമം പരിപാടി തയ്യാറാക്കാനും ബിജെപിക്കെതിരെ കൂട്ടായ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനും പ്രതിപക്ഷ നേതാക്കള്‍ ഈ മാസം 27ന് യോഗം ചേരും.

നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക. ബിജെപിയെ തറപ്പറ്റിക്കുക. പ്രതിപക്ഷനിരയുടെ ലക്ഷ്യം ഇതാണ്. എന്നാല്‍ ഒാരോ പാര്‍ട്ടിക്കും വ്യത്യസ്ത താല്‍പ്പര്യങ്ങളും നിലപാടുകളുമുണ്ട്. മോദിക്കെതിരായ വേദികളികള്‍ നേതാക്കള്‍ ഒന്നിച്ച് നില്‍ക്കുന്നു, കൈകോര്‍ത്തുപിടിക്കുന്നു എന്നതിനപ്പുറം െഎക്യമോ, ധാരണയോ ഇപ്പോഴും പ്രതിപക്ഷത്തില്ല. ഇപ്പോള്‍ തല്‍ക്കാലം തനിച്ച് മല്‍സരിക്കുക, വോട്ടെണ്ണിയശേഷം തീരുമാനിക്കാം സഖ്യം വേണോ, വേണ്ടോയെന്ന് ഇതാണ് പല പാര്‍ട്ടികളുടെയും നിലപാട്. തിരഞ്ഞെടുപ്പിന് ശേഷം സഖ്യമെന്നുതന്നെയാണ് ഇടതുപാര്‍ട്ടികളുടെയും തീരുമാനം. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ സമീപനം. 

പ്രതിപക്ഷവോട്ടുകള്‍ ചിതറിപ്പോയാലുണ്ടാകുന്ന ഭവിഷ്യത്ത് കോണ്‍ഗ്രസിന് നന്നേ ബോധ്യമുണ്ട്. ഫെബ്രുവരി 13ന് ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് പൊതുമിനിമം പരിപാടിയെന്ന ആവശ്യമുയര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു, നാഷ്ണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവര്‍ ഫെബ്രുവരി 13ലെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പരമാവധി കക്ഷികളെ തൃപ്തിപ്പെടുത്തും വിധം പൊതുമിനിമം പരിപാടി തയ്യാറാക്കി ശക്തമായ മുന്നണിയുമായി തിരഞ്ഞെടുപ്പിനിറങ്ങാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇതിന് ഫെബ്രുവരി 27 യോഗം നിര്‍ണായകമാണ്.  

MORE IN INDIA
SHOW MORE