തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി ഐ.ഐ.ടിക്കാരും

iit-party
SHARE

ഓരോ തിരഞ്ഞെടുപ്പും കുറേ അരങ്ങേറ്റങ്ങളുടെയും അരങ്ങാവാറുണ്ട്. വിവിധ രംഗങ്ങളില്‍ തിളങ്ങിയ ഒരുപാടുപേര്‍ തിര‍ഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയിട്ടുമുണ്ട്. ഐ.ഐ.ടിയിലെ ഒരുപറ്റം പൂര്‍വവിദ്യാര്‍ഥികള്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചാണ് ഇക്കുറി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 

എഞ്ജിനീയറിങ് മാത്രമല്ല തങ്ങള്‍ക്ക് രാഷ്ട്രീയവും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഐഐടികളിലെ ഒരു പറ്റം പൂര്‍വവിദ്യാര്‍ഥികള്‍. രണ്ട് വര്‍ഷം മുന്‍പാണ് വിവിധ ഐഐടികളിലെ 50 പൂര്‍വവിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബഹുജന്‍ ആസാദ് പാര്‍ട്ടി രൂപീകരിച്ചത്. അന്ന് മുതല്‍, 2019 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിവരികയാണ്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പ്രശ്നം അനുഭവംകൊണ്ട് അറിയുന്ന ഇവര്‍ കാര്‍ഷിക,വ്യാവസായിക, വിദ്യാഭ്യാസ, ആരോഗ്യമേഖലകളുടെയും പുരോഗതിയാണ് ഉന്നമിടുന്നത്.

ഒന്‍പത് സംസ്ഥാനങ്ങളിലായി നൂറോളം സീറ്റുകളില്‍ മല്‍സരിക്കാനാണ് തീരുമാനം. സ്ലേറ്റാണ് പാര്‍ട്ടി ചിഹ്നം. തിരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ ‘ഒരു വീട്ടിലെ ഒരു അംഗത്തിനെങ്കിലും തൊഴില്‍’ ലഭ്യമാക്കുമെന്നും വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു. പാര്‍ട്ടിയുടെ പേര് പോലെ ബഹുജനപിന്തുണ ഒപ്പമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇവര്‍. 

MORE IN INDIA
SHOW MORE