2016ല്‍ മിന്നലാക്രമണം നയിച്ച ഹൂഡ ഇനി കോൺഗ്രസിനൊപ്പം; വരവേറ്റ് രാഹുല്‍

2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് ജനറൽ ദീപേന്ദ്ര സിങ് ഹൂഡ കോൺഗ്രസിലേക്ക്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രൂപീകരിച്ച ദേശീയ സുരക്ഷാ പാനലിനെ ഇനി ഹൂഡയാകും നയിക്കുക. 

വിരമിച്ച സൈനിക ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരുമാണ് പാനലിലെ അംഗങ്ങൾ. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് പാനൽ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കും. 

പത്ത് ദിവസങ്ങൾക്ക് മുന്‍പാണ് ഹൂഡക്ക് ചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനമായത്. 2016ലെ മിന്നലാക്രമണ സമയത്ത് വടക്കന്‍ മേഖലയിലെ സൈനിക കമാൻഡറായിരുന്നു ഹൂഡ. 

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് കോൺഗ്രസ് സുരക്ഷാ പാനലിന് രൂപം നൽകിയത്.