യാചകയുടെ അക്കൗണ്ടിൽ 6 ലക്ഷം; വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തിന് നൽകി ഉറ്റവർ; മാതൃക

beggar-lady-pulwama
SHARE

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാെര രാജ്യം ഒന്നടങ്കം നെഞ്ചേറ്റുകയാണ്. ഒട്ടേറെ സംഘടനകളും വ്യക്തികളും കൊല്ലപ്പെട്ട ജാവൻമാരുടെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയിരുന്നു. ഇതിനൊപ്പം  ഭിക്ഷാടനത്തിലൂടെ ലഭിച്ച മുഴുവൻ തുകയും സൈനികരുടെ കുടുംബങ്ങൾക്ക് ദാനം നൽകിയിരിക്കുകയാണ് ഒരു വൃദ്ധ.  രാജസ്ഥാനിലെ അജ്മീറിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന നന്ദിനി ശർമ്മയെന്ന സ്ത്രീയുടെ വലിയ മോഹമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. മരിക്കുന്നതിന് മുൻപ് ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം രാജ്യത്തിനായി നൽകണമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ആറുലക്ഷത്തോളം രൂപയാണ് ഇവരുടെ പേരിൽ ബാങ്കിൽ ഉണ്ടായിരുന്നത്. ഇൗ പണം കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിന് നൽകാനാണ് വൃദ്ധയുമായി ബന്ധപ്പെട്ടവരുടെ തീരുമാനം. മരിക്കുന്നതിന് മുൻപ് ഇൗ പണം എങ്ങനെ വിനിയോഗിക്കണമെന്ന് രണ്ടുപേരോട് ആഗ്രഹം പറഞ്ഞിരുന്നു. ഇവരാണ് ഇപ്പോൾ ഇൗ തുക ജവാൻമാർ‌ക്ക് നൽകാൻ തീരുമാനിച്ചത്. ഭിക്ഷയാചിച്ച് ലഭിക്കുന്ന പണത്തിന്റെ ഒരുവിഹിതം ബാങ്കിൽ ഇവർ നിക്ഷേപിച്ചിരുന്നു.

MORE IN INDIA
SHOW MORE