ഭീകരാക്രമണത്തെ പുകഴ്ത്തിയ വിദ്യാർഥി അറസ്റ്റിൽ

pulwama-terror-attack
SHARE

പുൽവാമ ഭീകരാക്രമണത്തെ പുകഴ്ത്തുന്ന തരത്തിൽ വാട്സാപ്പ് സ്റ്റാറ്റ്സ് പോസ്റ്റ് ചെയ്ത കശ്മീരി വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. റിവാ സർവകലാശാലയിലെ താഹിർ ലത്തീഫ് എന്ന വിദ്യാർഥിയാണ് പിടിയിലായത്. 23 കാരനായ താഹിർ ബരാമുള്ള ജില്ലയിൽ നിന്നുള്ളയാളാണ്. 

ചാവേറായ ആദിൽ അഹമ്മദിന്റേയും രക്തസാക്ഷികളായ ജവാൻമാരുടേയും ചിത്രങ്ങളും പോസ്റ്റ് ചെയ്തായിരുന്നു ഭീകരാക്രണത്തെ പുകഴ്ത്തിയത്. ആദിലിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഈ ധീരന് ബിഗ് സല്യൂട്ട് എന്നായിരുന്നു കാപ്ഷൻ നൽകിയത്. സഹപാഠികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

MORE IN INDIA
SHOW MORE