രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിൽ തരംഗമായി ഗല്ലി ബോയ്; ട്രോൾ പോരാട്ടം; വിഡിയോ

gully-boy
SHARE

റണ്‍വീര്‍ സിങ് നായകനായ ബോളിവുഡ് സിനിമ ഗല്ലി ബോയ് ബോക്സ് ഓഫീസില്‍ കൈയ്യടി നേടുമ്പോള്‍ സിനിമയിലെ ഗാനങ്ങള്‍ തരംഗമാകുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിലാണ്. ചിത്രത്തിലെ റാപ്പ് ഗാനങ്ങള്‍ ഉപയോഗിച്ചുള്ള ട്രോളുകളാണ് ഭരണപ്രതിപക്ഷ ഭേദമില്ലാതെ പാര്‍ട്ടികളെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചാരണായുധമാക്കുന്നത്. 

കോണ്‍ഗ്രസില്‍ നിന്ന് സ്വാതന്ത്യം നേടുക എന്ന പേരില്‍ ബി.ജെ.പി.യാണ് ആദ്യ ട്രോള്‍ പുറത്തിറക്കിയത്.  വെറുതെ ഒരു ട്രോളല്ല, കോമണ്‍വെല്‍ത്ത് ഗെയിംസ്, സ്പെക്ട്രം കുഭകോണങ്ങള്‍ മുതല്‍ റോബര്‍ട്ട് വാധ്ര വരെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന എല്ലാ അഴിമതികളും വീഡിയോയിലുണ്ട്.  ട്രോള്‍ ഇറക്കി മിനിട്ടുകള്‍ക്കുള്ളില്‍ അതെ നാണയത്തില്‍ തന്നെ തിരിച്ചടിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. 

ജസ്റ്റിസ് ലോയ വധം, നോട്ടുനിരോധനം, തൊഴിലില്ലായ്മ തുടങ്ങി ബി.ജെ.പി.ക്കും കണക്കിന് കിട്ടി. പാര്‍ട്ടിയില്‍ നിന്നല്ല അഴിമതിയില്‍ നിന്നാണ് സ്വാതന്ത്ര്യം വേണ്ടതെന്നാണ് കോണ്‍ഗ്രസിന്റെ വീഡിയോ പറഞ്ഞുവയ്ക്കുന്നത്. 

ട്രോള്‍ വീഡിയോ ഹിറ്റായതിന്റെ പിന്നാലെ പ്രചാരണവീഡിയോയായും ബി.ജെ.പി. രംഗത്തെത്തി. പ്രധാനമന്ത്രിയേയും എന്‍.ഡി.എ സര്‍ക്കാരിന്റെ നേട്ടങ്ങളെയും പുകഴ്ത്തിയാണ് പുതിയ വീഡിയോ. റാപ് ഗാനങ്ങളിലൂടെ വോട്ടര്‍മാരുടെ നെഞ്ചിലിടം നേടാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ തന്ത്രം ഫലം കാണുമോയെന്ന് കണ്ടറിയാം. 

MORE IN INDIA
SHOW MORE