രാജസ്ഥാനിൽ പ്രണയദിനം തിരികെ; ബിജെപി സർക്കാരിന്റെ മാതൃപിതൃപൂജാദിനം റദ്ദാക്കി

INDIA-POLITICS-CONGRESS
Newly-appointed Rajasthan chief minister Ashok Gehlot (R) and his newly-appointed deputy Sachin Pilot gesture as they hold hands during a press conference at the All India Congress Committee offices in New Delhi on December 14, 2018. (Photo by CHANDAN KHANNA / AFP)
SHARE

രാജസ്ഥാനിൽ പ്രണയദിനത്തെ തിരികെയെത്തിച്ച് കോൺഗ്രസ് സർക്കാർ. ബിജെപി സർക്കാരിന്റെ കാലത്ത് ഫെബ്രുവരി 14 ന് മാതൃപിതൃ പൂജ്യദിനമായി ആചരിക്കാൻ തീരുമാനിച്ചിരുന്നു. മാതാപിതാക്കളോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള ദിനമായി പ്രണയദിനത്തെ ബിജെപി സർക്കാർ‌ രാജസ്ഥാനിൽ മാറ്റിയിരുന്നു. എന്നാൽ കോൺഗ്രസ് അധികാരത്തിലേറിയതോടെ ഇൗ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ്

രാജസ്ഥാൻ മുൻമുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യ 2017 നടപ്പിലാക്കിയ ഉത്തരവാണ് അശോക് ഗേലോട്ടും സച്ചിൻ പൈലറ്റും ചേർന്ന് എടുത്തുകളഞ്ഞത്. ഫെബ്രുവരി 14 ന് മാതാപിതാക്കളെ സ്കൂളുകളിലും കോളജിലും എത്തിച്ച് പൂജ നടത്തണമെന്നും ബിജെപി സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാതാപിതാക്കളെ ബഹുമാനിക്കാൻ എന്തിനാണ് പ്രത്യേക ദിനമൊന്നും എന്നും ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി സർക്കാരിന്റെ വിവാദ ഉത്തരവ് റദ്ദാക്കിയത്. ഇൗ തീരുമാനത്തിന് മികച്ച പിന്തുണയാണ് സോഷ്യൽ ലോകത്തും. 

MORE IN INDIA
SHOW MORE