തമിഴ്നാട്ടില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സഖ്യം?; അണ്ണാ ഡിഎംകെയുമായി ചര്‍ച്ച നടത്തി

aiadmk
SHARE

തമിഴ്നാട്ടില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സഖ്യമുണ്ടാകുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ െസക്രട്ടറി മുരളീധര റാവു.  അണ്ണാ ഡിഎംകെയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും റാവു പുതുച്ചേരിയില്‍ പറഞ്ഞു. ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അണ്ണാഡിഎംകെ ഡെപ്യൂട്ടി കണ്‍വീനര്‍ ആര്‍.വൈദ്യലിംഗവും സ്ഥിരീകരിച്ചു.

തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ ബി.ജെ.പി സഖ്യമുണ്ടാകുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു. പുതുച്ചേരിയിലും തമിഴ്നാട്ടിലും ബി.ജെ.പി നേട്ടമുണ്ടാക്കും എന്നാണ് ജനറല്‍ സെക്രട്ടറി മുരളീധര റാവു അവകാശുപ്പെടുന്നത്. ആരുമായൊക്കെയാണ് സഖ്യം എന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും ബി.ജെ.പി നേതൃത്വം പറയുന്നു.

ബിജെപി,ഡിഎംഡികെ, പിഎംകെ തുടങ്ങിയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അന്തിമ തീരുമാനം ഒ.പിഎസും ഇപിഎസും കൈക്കൊള്ളുമെന്നും ആര്‍.വൈദ്യലിംഗം വ്യക്തമാക്കി. യോചിച്ചുപോകുന്നവരുമായി സഖ്യചര്‍ച്ചകള്‍ നടത്താന്‍ രൂപീകരിച്ച പാര്‍ട്ടി ഉപസമിതിയിലെ അംഗമാണ് വൈദ്യലിഗം. അതേസമയം അണ്ണാ ഡി.എം.കെ ഒറ്റയ്ക്ക് മത്സരിക്കാനും തയ്യാറാണെന്ന്  ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം അഭിപ്രായപ്പെട്ടു. എല്ലാ പാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞാല്‍ ബിജെപിയും അതിന് തയ്യാറാകുമെന്നും അല്ലാത്ത പക്ഷം സഖ്യമുണ്ടാക്കുമെന്നും സംസ്ഥാന അധ്യക്ഷ തമിഴസൈ സൗന്ദരരാജന്‍ വ്യക്തമാക്കി.

MORE IN INDIA
SHOW MORE