അവളെ നിങ്ങളെ ഏല്‍പ്പിക്കുന്നു; സുരക്ഷിതയായി നോക്കണം; വാദ്രയുടെ വികാരനിർഭര കുറിപ്പ്

priyanka-gandhi-robert-vadra
SHARE

അണികളെ ഇളക്കിമറിച്ചുള്ള പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്കു മുന്‍പ് പ്രിയങ്കയെക്കുറിച്ച് ഭർ‌ത്താവ് റോബർട്ട് വാദ്രയുടെ കുറിപ്പ്. 'പി' എന്നു പറഞ്ഞാണ് പ്രിയങ്ക ഗാന്ധിയെ കുറിപ്പിൽ അഭിസംബോധന ചെയ്യുന്നത്.

റോബർട്ട് വാദ്രയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
''പി ക്ക് എന്‍റെ എല്ലാവിധ ആശംസകളും. ഉത്തർപ്രദേശിലുള്ള നിന്‍റെ ജോലിക്ക്, ഇന്ത്യയിലെ ജനങ്ങളെ സേവിക്കാനുള്ള യാത്രയ്ക്ക്... നീ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ്, തികഞ്ഞ ഭാര്യയാണ്, എന്‍റെ കുട്ടികൾക്ക് ഏറ്റവും നല്ല അമ്മയാണ്... ധാർമികതയില്ലാത്ത, കൗശലം നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്ന്. ജനങ്ങളെ സേവിക്കുക എന്നത് അവളുടെ ഉത്തരവാദിത്തമാണെന്ന് എനിക്കറിയാം. ഇപ്പോൾ അവളെ ജനങ്ങളുടെ കയ്യിലേക്ക് ഏൽപിക്കുകയാണ്. അവളെ സുരക്ഷിതയായി നോക്കണം''.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.