അംബാനിയുടെ ഗ്യാരേജില്‍ പുതിയ അതിഥി; നാലുകോടിയുടെ ലംബോർഗിനി ഉറൂസ്; വിഡിയോ

mukesh-ambani-uruns
SHARE

വാഹനപ്രേമികൾ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന യാത്രകളേറെയാണ്. വിവിഐപികൾ കടന്നുപോകുമ്പോൾ അവർ സഞ്ചരിക്കുന്നതും അവർക്ക് അകമ്പടി പോകുന്ന വാഹനങ്ങളെ കുറിച്ചുമുള്ള ഒട്ടേറെ കൗതുകങ്ങളും ഗോസിപ്പുകളും പരസ്പരം പങ്കുവയ്ക്കുകയും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുമുണ്ട്.   ഇപ്പോഴിതാ സോഷ്യൽ ലോകത്ത് വൈറലാകുന്നത് മുകേഷ് അംബാനിയുടെ യാത്രയുടെ വിഡിയോയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഗ്യാരേജില്‍ അത്യാഡംബര കാറുകളുടെ വൻനിര തന്നെയുണ്ട്. 

ഇസഡ്പ്ലസ് ക്യാറ്റഗറി സുരക്ഷ ഒരുക്കിയുള്ള അംബാനിയുടെ യാത്രയിൽ ബെന്റ്‌ലിയും ബെന്‍ൈഗയും ബെന്‍സ് എസ്‌ക്ലാസും ബിഎംഡബ്ല്യുവും റോള്‍സ് റോയ്‌സും തുടങ്ങിയ ആഡംബര വണ്ടികളും വാഹനവ്യൂഹത്തിൽ കാണാം. കഴിഞ്ഞ ദിവസം ഇക്കൂട്ടത്തിൽ പുതിയ ഒന്നുകൂടി എത്തി. ലംബോര്‍ഗിനി ഉറുസ്. 

ലാന്‍ഡ് റോവറിന്റേയും എന്‍ഡവറിന്റേയും അകമ്പടിയോടെ സഞ്ചരിക്കുന്ന ഉറുസ് അംബാനിയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ വാഹനമാണെന്നാണ് കരുതുന്നത്. ലംബോര്‍ഗിനിയുടെ ആഡംബര എസ് യു വിയായ ഉറുസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചത്. രാജ്യാന്തര വിപണിയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ മോഡലിന്റെ ഓണ്‍റോഡ് വില ഏകദേശം 4 കോടി രൂപയാണ്. വെറും 3.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.