'മോദി ഒരു അബദ്ധം, ഗോ ബാക്ക്'; ആന്ധ്രയിലും പ്രധാനമന്ത്രിക്കെതിരെ ‌രോഷം

modi-go-back-ap
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനി‌ടെ 'ഗോ ബാക്ക് മോദി' മുദ്രാവാക്യങ്ങളും. മോദിക്കെതിരായ പ്ലക്കാർഡുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്വിറ്ററിലെ ട്രെൻഡിങ് ഹാഷ്ടാഗുകളിൽ ഗോ ബാക്ക് മോദിയും (#GobackModi) ഇടംപിടിച്ചു. 

നോ മോർ മോദി (ഇനി മോദി വേണ്ട), മോദി ഈസ് മിസ്റ്റേക്ക് (മോദി ഒരബദ്ധം) എന്നിങ്ങനെയും ഹാഷ്ടാഗുകൾ പ്രചരിക്കുന്നുണ്ട്. ജനങ്ങൾക്കടുത്ത് നിന്ന് പിന്തിരിഞ്ഞോടുന്ന മോദിയുടെ കാർട്ടൂൺ ചിത്രം വൈറലായിക്കഴിഞ്ഞു. 

മോദിയുടെ സന്ദർശനദിവസത്തെ കറുത്ത ദിനം എന്നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചത്. ''ആന്ധ്രാപ്രദേശിനോട് അദ്ദേഹം ചെയ്ത അനീതി നേരിട്ടുകാണാനാണ് ഈ സന്ദർശനം. സംസ്ഥാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തുകയാണ് മോദി''- ചന്ദ്രബാബു നായിഡു വിമർശിച്ചു. എന്നാൽ ചന്ദ്രബാബു നായിഡു കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. 

കഴിഞ്ഞ ദിവസം അസമിലെത്തിയ പ്രധാനമന്ത്രിയെ വരവേറ്റത് കരിങ്കൊടികളാണ്. പൗരത്വ ഭേദഗതി ബിൽ വിഷയത്തിലുയർന്ന കടുത്ത പ്രതിഷേധങ്ങൾക്കിടെയായിരുന്നു മോദിയുടെ സന്ദർശനം. 

MORE IN INDIA
SHOW MORE