ചാഞ്ഞും ചരിഞ്ഞും കുനിഞ്ഞും മോദിയെ അനുകരിച്ച് രാഹുൽ; ചിരി; പരിഹാസം; വിഡിയോ

rahul-mimicks-modi
SHARE

പ്രംസംഗത്തിനും വാക്ചാതുരിക്കും പുറമേ അനുകരണകലയിലെ രാഹുല്‍ ഗാന്ധിയുടെ മിടുക്കാണ് ഇപ്പോൾ ചർച്ചയാകുന്നതും കയ്യടി നേടുന്നതും. അനുകരിച്ചത് മറ്റാരെയുമല്ല, പ്രധാനമന്ത്രി മോദിയെത്തന്നെ. 

ആദ്യം 5 വര്‍ഷം മുൻപ് മോദി ഇങ്ങനെ നിന്നുകൊണ്ടാണ് അഭിമുഖം നൽകിയിരുന്നത് എന്നു പറഞ്ഞുകൊണ്ട് ഒരു മുഖത്ത് പ്രത്യേക ഭാവം, തുടർന്ന് നെഞ്ചുി വിരിച്ചുപിടിച്ചു കൊണ്ട് അന്ന് അഴിമതി തുടച്ചു നീക്കുമെന്നാണ് പറഞ്ഞതെന്ന് പരിഹാസം. 

എന്നാൽ ഇപ്പോൾ ഇങ്ങനെയാണ് മോദിയുടെ നിൽപ് എന്നു പറഞ്ഞുകൊണ്ട് അനുകരണം തുടർന്നു. ഇത്തവണ നിൽക്കുന്നത് മുതുകൽപം താഴ്ത്തി, താഴോട്ടു നോക്കി. കോൺഗ്രസിനെ തുരത്തൂ എന്ന് ഡയലോഗും.

ബഡ്ജറ്റ് പ്രഖ്യാപനങ്ങളെയും രാഹുൽ ഗാന്ധി നിശിതമായി വിമര്‍ശിച്ചു. ''ബ‍ഡ്ജറ്റ് പ്രസംഗത്തിൻറെ സമയത്ത് ബിജെപി എംപിമാർ കയ്യടിക്കുന്നതു കേട്ടു, പിന്നെയാണ് മനസിലായത്, കർഷകർക്കായി മോദി 17 രൂപ വീതം നൽകാൻ നൽകാൻ തീരുമാനിച്ചെന്ന്, ഒരു ദിവസത്തെ ജോലിക്ക് 17 രൂപ കൂലി'', രാഹുൽ ഗാന്ധി പരിഹസിച്ചു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.