ജയലളിതയും കരുണാനിധിയുമില്ലാത്ത തമിഴ്നാട്ടില്‍ രാഷ്ട്രീയ ചിത്രം എങ്ങോട്ട്?

tamilnadu-congress-leaders
SHARE

പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ തട്ടകമാണ് തമിഴ്നാട്. ഡി.എം.കെയും അണ്ണാ ഡി.എം.കെയും കൊമ്പ് കോര്‍ക്കുമ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഏത് വിധേനയും നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.ഡി.എം.കെയും തിരുമാവളവന്‍റെ വിസികെയും അന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎക്കൊപ്പമായിരുന്നു. അണ്ണാ ഡിഎംകെയും ഇടത് പാര്‍ട്ടികളും ചേര്‍ന്ന് മൂന്നാം മുന്നണിയായി മത്സരിച്ചു. 

ജയലളിതയുടെ നേതൃത്വത്തില്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട അണ്ണാഡി.എം.കെ 39ല്‍  37 ഇടത്തും ജയിച്ചു കയറി. പി.എം.കെ, ഡി.എം.ഡി.കെ, തുടങ്ങിയ കക്ഷികളുമായി സഖ്യം രൂപീകരിച്ച ബിജെപി കന്യാകുമാരിയില്‍ മാത്രമൊതുങ്ങി. പാട്ടാളി മക്കള്‍ കക്ഷിയും ഒരു സീറ്റില്‍ വിജയക്കൊടി നാട്ടി. വിസികെ, എം.എം.കെ തുടങ്ങിയ പാര്‍ട്ടികളുമായി ചേര്‍ന്നിട്ടും ഡി.എം.കെയ്ക്ക് ഒരിടത്തുപോലും ജയിക്കാനായില്ല.

എന്നാലിപ്പോള്‍, ജയലളിതയും കരുണാനിധിയുമില്ലാത്ത തമിഴ്നാട്ടില്‍ രാഷ്ട്രീയ ചിത്രം പിന്നെയും മാറി. കമല്‍ഹാസനും ടിടിവി ദിനകരനുമെല്ലാ അങ്കത്തിനുണ്ടാകും. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി എം.കെ.സ്റ്റലിന്‍ ഡി.എം.കെ ആരൊപ്പമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കൂടെ നിര്‍ത്താന്‍ ബി.ജെ.പി അടവുകള്‍ പയറ്റുന്നുണ്ടെങ്കിലും അണ്ണാ ഡി.എം.കെയുടെ നിലപാട് വ്യക്തമാവേണ്ടതുണ്ട്.

MORE IN INDIA
SHOW MORE