ഗാന്ധിയ്ക്ക് നേരെ വീണ്ടും നിറയൊഴിച്ചു; ചിത്രം കത്തിച്ചു; രാജ്യത്ത് രോഷം; വിഡിയോ

gandhi-hindu-maha-sabha-video
SHARE

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുന:സൃഷ്ടിച്ച് ഹിന്ദുമഹാസഭ.  ഗാന്ധിജിയുടെ ചിത്രത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്താണ് ഹിന്ദുമഹാസഭ ഗാന്ധിരക്തസാക്ഷിത്വ ദിനം ആഘോഷിച്ചത്. ശേഷം ഗാന്ധിഘാതകന്‍ ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി.

ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധിജിയുടെ ചിത്രത്തില്‍ കളിത്തോക്ക് ഉപയോഗിച്ച് പ്രതീകാത്മാകമായി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായും പ്രദര്‍പ്പിച്ചു.

തുടര്‍ന്ന് ഗാന്ധിജിയുടെ ഘാതകനായ നാഥുറാം  ഗോഡ്സെയുടെ പ്രതിമയില്‍ പൂജ ഹാരാര്‍പ്പണവും നടത്തി. ശൗര്യദിവസ് എന്ന പേരിലാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദുമഹാസഭാ ആഘോഷിക്കുന്നത്. ഈ ദിവസം ഗോഡ്സെക്ക് ആദരമര്‍പ്പിച്ചാണ് ഹിന്ദുമഹാസഭാ ആഘോഷിക്കാറുള്ളതെങ്കിലും ഗാന്ധിക്കുനേരെ വെടിയുതിര്‍ത്തുള്ള ആഘോഷം ആദ്യമായാണ്. ഗാന്ധിജിക്കെതിരെയുളള പ്രസ്താവനകളിലൂടെ മുമ്പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് പൂജ ശകുന്‍ പാണ്ഡേ.

MORE IN INDIA
SHOW MORE