ഗാന്ധിജിയെ 'വെടിവെച്ച്' ഹിന്ദുമഹാസഭ നേതാവ്; ഗോഡ്സെക്ക് ആദരം; വിവാദം

hindu-maha-sabha-shot-gandhiji
SHARE

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിജിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിർത്ത് ഹിന്ദുമഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ. വെടിയുതിർത്ത ഉടനെ പ്രതിമയിൽ നിന്ന് ചോരയൊലിക്കുന്നതായും ചടങ്ങില്‍ പ്രദർശിപ്പിച്ചു. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 

രാജ്യമാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിക്കുന്നതിനിടെ അലിഗഡിലാണ് സംഭവം. ഗാന്ധിയെ വെടിയുതിർക്കുന്നതായി കാണിച്ച ശേഷം പൂജ ശകുൻ, ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. 

മഹാത്മാഗാന്ധി കൊല്ലപ്പെട്ട ദിവസമായ ജനുവരി 30 'ശൗര്യ ദിവസ്' എന്ന പേരിലാണ് ഹിന്ദുമഹാസഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മധുരവിതരണവും ഗോഡ്സെയെ ആദരിക്കലുമെല്ലാം സംഘടിപ്പിക്കുമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രകോപനപരമായ ഈ സംഭവവും ഉണ്ടായിരിക്കുന്നത്. 

MORE IN INDIA
SHOW MORE