എതിർപക്ഷത്താണെങ്കിലും നിങ്ങളുടെ അസുഖം എന്നെ അസ്വസ്ഥനാക്കുന്നു: രാഹുൽ

rahul-jaitley
SHARE

രാഷ്ട്രീയപോരും വൈരാഗ്യങ്ങളും മറന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയ്ക്ക് സൗഖ്യം ആശംസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടർ ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലാണ്. ജെയ്റ്റ്ലിയ്ക്ക് സുഖമില്ലാത്തത് തന്നെ അസ്വസ്ഥനാക്കുവെന്ന് രാഹുൽ കുറിച്ചു. രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ;

ആശയങ്ങളുടെ പേരിൽ എല്ലാ ദിവസവും അരുൺ ജെയ്റ്റ്ലിയുമായി അഭിപ്രായഭിന്നതകളുണ്ടാകാറുണ്ട്. എന്നാൽ അദ്ദേഹത്തിന് സുഖമില്ലെന്നുള്ള വാർത്ത എന്നെ ഏറെ ദുഖത്തിലാഴ്ത്തി. ഞാനും കോൺഗ്രസ് പാർട്ടിയും അദ്ദേഹത്തിന് പെട്ടന്ന് സുഖംപ്രാപിക്കാൻ ആശംസിക്കുന്നു. ഞങ്ങളുടെ സ്നേഹവും കരുതലും അദ്ദേഹത്തിനുണ്ടായിരിക്കും. ഈ പ്രയാസമേറിയ ഘട്ടത്തിൽ 100 ശതമാനം ആത്മാർഥതയോടെ അദ്ദേഹത്തിനും കുടുംബത്തിനുമൊപ്പം ഞങ്ങൾ നിലകൊള്ളുമെന്ന് അറിയിക്കുന്നു.

ഒമ്പത് മാസമായി ജെയ്റ്റ്ലി ചികിൽസയിലായിരുന്നു. ഈ സമയത്ത് വിദേശയാത്രകളൊന്നും നടത്തിയിരുന്നില്ല. 2018 മേയിലായിരുന്നു ശസ്ത്രക്രിയ. അതിനുശേഷം ആഗസ്തിലാണ് വീണ്ടും അദ്ദേഹം തിരികെ പ്രവേശിച്ചത്. ജെയ്റ്റ്ലിയുടെ അഭാവത്തിൽ റെയിൽവെ മന്ത്രി പീയുഷ് ഗോയലിനാണ് താൽകാലിക ചുമതല. ഈ ഭരണകാലയളവിലെ അവസാന ബജറ്റ് അവതരിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു ജെയ്റ്റ്ലി. 

MORE IN INDIA
SHOW MORE