മകളെ തട്ടിക്കൊണ്ടുപോകും; കെജ്‌രിവാളിന് ഭീഷണി; സുരക്ഷ ശക്തം

kejriwal-police-13
SHARE

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഭീഷണി. മകളെ തട്ടിക്കൊട്ടുപോകുമെന്നും ഉപദ്രവിക്കുമെന്നാണ് ഇമെയിലിൽ വന്ന ഭീഷണി സന്ദേശം. ഇതേത്തുടർന്ന് ഡൽഹി പൊലീസ് മകൾക്ക് സുരക്ഷയേർപ്പെടുത്തി. ഗുരുഗ്രാമിലെ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുകയാണ് കെജ്‌രിവാളിന്റെ മകൾ. 

ആരാണ് സന്ദേശമയച്ചതെന്ന് വ്യക്തമല്ല. ഡൽഹി പൊലീസിന്റെ സൈബർ സെൽ യൂണിറ്റ് സംഭവം അന്വേഷിച്ചുവരികയാണ്. ജനുവരി ഒൻപതിനാണ് സന്ദേശങ്ങളെത്തിയത്. ''മകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കും. അവളെ സംരക്ഷിക്കാൻ നിങ്ങളെക്കൊണ്ട് കഴിയുന്നത് ചെയ്യുക''-ഭീഷണി സന്ദേശത്തിലൊന്ന് ഇങ്ങനെയന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

ജനുവരി ഒന്‍പതിന് തന്നെ ഇമെയിൽ സന്ദേശങ്ങൾ ഡൽഹി കമ്മീഷണർക്ക് അയച്ചുകൊടുത്തു. 

MORE IN INDIA
SHOW MORE