പരസ്യമായി കൈക്കൂലി; പരസ്യമായി ശാസിച്ച് രാജസ്ഥാൻ മന്ത്രി; വിഡിയോ, കയ്യടി

rajasthan-police-minister
SHARE

‘ഇതാവണം മന്ത്രി ഇങ്ങനെയാവണം മന്ത്രി..’ സോഷ്യൽ മീഡിയയിൽ അനുമോദനങ്ങളുടെ നടുവിലാണ് ഇൗ രാജസ്ഥാൻ മന്ത്രി. ടോൾ ബൂത്തിൽ അധികമായി പണപ്പിരിവ് നടത്തിയ പൊലീസിനെ പരസ്യമായി ശാസിച്ചാണ് രാജസ്ഥാനിലെ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയായ അശോക് ചന്ദ്‌ന  സോഷ്യൽ ലോകത്തെ പുതിയ താരമാകുന്നത്.  ഇൗ പൊലീസുകാരനെ കുറിച്ച് മുൻപും ഇദ്ദേഹത്തിന് പരാതി കിട്ടിയിരുന്നു. ഇതേ തുടർന്നാണ് മന്ത്രി തന്നെ നേരിട്ട് അന്വേഷിക്കാനെത്തിയത്.  

'ജനങ്ങളിൽ നിന്നും പണം തട്ടിയെടുക്കാനാണോ നിങ്ങൾ ടോൾബൂത്തിൽ ഇരിക്കുന്നത്? ഒരു കാര്യം ചെയ്യാം പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും നിങ്ങളെ ഞാൻ പുറത്താക്കിത്തരാം. എന്നിട്ട് സ്ഥിരമായി ഈ ടോള്‍ ബൂത്തില്‍ ഒരു ജോലിയും തരാം' പൊലീസുകാരനോട് മന്ത്രി തുറന്നടിച്ചു. ഇൗ വിഡിയോ സോഷ്യൽ ലോകത്തും വൈറലാവുകയാണ്. ടോൾ ബൂത്തിലെത്തുന്ന യാത്രക്കാരിൽ നിന്നും നിന്ന് 100 രൂപ വച്ചാണ് ഇയാൾ ഇൗടാക്കിക്കൊണ്ടിരുന്നത്. 

MORE IN INDIA
SHOW MORE