മോദിയായി വിവേക് ഒബ്റോയ്; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രങ്ങൾ

modi-vivek-obroy
SHARE

പ്രധാനമന്ത്രി നരേന്ദ്ര  മോദിയായുള്ള വിവേക് ഒബ്റോയിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ചിത്രങ്ങൾ പുറത്ത്. മോദിയുടെയും ജീവിതം കഥ സിനിമയാക്കുന്ന ചിത്രത്തിൽ വിവേക് ഒബ്റോയ് ആണ് നരേന്ദ്രമോദിയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. പിഎം നരേന്ദ്ര മോദി എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം.

ഒരു നടനെ സംബന്ധിച്ച് ഏറ്റവും മികച്ച വേഷമാണ് ഇതെന്നും മോദിയായി അഭിനയിക്കാൻ സാധിക്കുന്നതില്‍ സന്തോഷമേയുള്ളെന്നും വിവേക് ഒബ്‍റോയി പറയുന്നു. വെല്ലുവിളിയുള്ള ജോലിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും എല്ലാവരു‍ടെയും അനുഗ്രഹം വേണമെന്നും താരം പറയുന്നു. 

MORE IN INDIA
SHOW MORE