ഭാര്യയ്ക്കെതിരെ മോശം കമന്റിട്ടു; പൊലീസ് സ്റ്റേഷനിൽ തല്ലിച്ചതച്ച് മലയാളി കലക്ടര്‍

nikhil-nirmal-ias
SHARE

ഭാര്യയുടെ ഫെയ്സ്ബുക്ക് പ്രൈഫൈലിൽ മോശം കമന്റിട്ടയാളെ മലയാളി കലക്ടർ പൊലീസുകാർക്കു മുന്നിലിട്ട് പൊതിരെ തല്ലി. ബെറ്റർ ഇന്ത്യ തെരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച പത്ത് മികച്ച ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ കൂടിയായ നിഖിൽ നിർമ്മലാണ് പൊലീസ് സ്റ്റേഷനിൽ നിയന്ത്രണം വിട്ട് പെരുമാറിയത്. ബംഗാൾ അലിപുർദാറിലെ ജില്ലാ മജിസ്ട്രേറ്റ്  ആണ് നിഖിൽ.

ഫലാകട പോലീസ് സ്‌റ്റേഷനില്‍ വച്ച് നിഖിലും ഭാരയും ചേർന്ന് യുവാവിനെ മർദ്ദിക്കുമ്പോൾ എല്ലാത്തിനും സാക്ഷിയായി എസ്.ഐ.സൗമ്യജിത് റായും ഉണ്ടായിരുന്നു. എന്റെ അധികാരപരിധിയിൽ എനിക്കെതിരെ എന്തെങ്കിലും ചെയ്യാമെന്ന് നീ വിചാരിക്കുന്നുണ്ടോ? ഇനി ഇങ്ങനെ ഉണ്ടായാൽ വീട്ടിൽ കയറി കൊല്ലുമെന്നും നിഖിൽ പറയുന്നു.  ഇത്തരം അസഭ്യങ്ങൾ എഴുതി വിടുന്നതെന്ന് നിഖിലിന്റെ ഭാര്യയും ചോദിക്കുന്നു. ക്ഷമ യാചിച്ചു മുട്ടിലിഴയുന്ന യുവാവിനെ ഒരു ദയയും കാണിക്കാതെ നിഖിലും ഭാര്യയും ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരാണ് പുറത്തു വിട്ടത്. സംഭവത്തിന്റെ ഒരു ഘട്ടത്തിലും പൊലീസ് നിർമ്മലിനെ തടയുന്നില്ലെന്നുളളതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

യാതൊരു പരാതിയും കൂടാതെയാണ് യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയതും ഐഎഎസ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്ത് കൈകാര്യം ചെയ്തതെന്നുമാണ് ശ്രദ്ധേയം. പൊലീസ് ഉദ്യോഗസ്ഥരും സംഭവത്തിന് സാക്ഷിയായി അവിടെയുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ നിഖിലോ പൊലീസ് ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.