മൽസരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച് പ്രകാശ് രാജ്; കർണാടകത്തിൽ പോര് കനക്കും

prakash-raj-election
SHARE

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച് നടൻ പ്രകാശ് രാജ്. കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രലിൽ സ്വതന്ത്രസ്ഥാനാർത്തിയായി മൽസരിക്കുമെന്ന് താരം ട്വിറ്ററിലൂടെ വ്യക്തമാക്കി. പുതുവൽസര ആശംസകൾ േനർന്നുകൊണ്ടുള്ള ട്വീറ്റിലൂടെയായിരുന്നു താരത്തിന്റെ രാഷ്ട്രീയപ്രഖ്യാപനം. മുൻപ് ബിജെപിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് അദ്ദേഹം പലതവണ രംഗത്തെത്തിയിരുന്നു. 

'എന്റെ പുതിയ യാത്രയില്‍ ലഭിക്കുന്ന ഊഷ്മളവും ആവേശകരവുമായ പ്രതികരണങ്ങള്‍ക്ക് നന്ദി, ഞാൻ ബെംഗളൂരു സെന്‍ട്രലിൽ  സ്വതന്ത്രനായി നിന്ന് ജനവിധി തേടും. കൂടുതൽ വിവരങ്ങൾ വരുദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ അറിയിക്കും അദ്ദേഹം കുറിച്ചു.  പ്രകാശ് രാജിന്റെ രാഷ്ട്രീയപ്രവേശനത്തെ പിന്തുണച്ച്  ടിആര്‍എസ് നേതാവ് കെ ടി രാമറാവും ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിരുന്നു. കർണാടകയിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രകാശ് രാജ് കൂടി രംഗത്തിറങ്ങുന്നതോടെ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.