വിവാഹത്തിന് സമ്മാനം വേണ്ട; മോദിക്കൊരു വോട്ട് മതി; വൃത്യസ്തമായി ക്ഷണക്കത്ത്

modi-wedding-invitations
SHARE

മകളുടെ വിവാഹത്തിന് എത്തുമ്പോള്‍ സമ്മാനം വേണ്ട. പകരം 2019ലെ തിരഞ്ഞെടുപ്പിൽ നരന്ദ്രമോദിക്ക് വോട്ട് നൽകിയാൽ മതി. ഗുജറാത്തിലെ സൂറത്തിലെ വിവാഹക്ഷണക്കത്തിലെ ആവശ്യമാണിത്. അതിഥികളോട് വിവാഹ സമ്മാനങ്ങൾക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാനാണ് ആവശ്യം. 

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി നിങ്ങളുടെ വോട്ട് എന്നതാണ് ഞങ്ങള്‍ക്കുള്ള സമ്മാനം എന്നായിരുന്നു ക്ഷണക്കത്തിലെ പരാമര്‍ശം.  വധുവിന്റെ വീട്ടുകാർ തയ്യാറാക്കിയ ക്ഷണക്കത്തിലാണ്  ആവശ്യം. സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഈ ക്ഷണക്കത്ത്.  

ഇതുകൂടാതെ മംഗളൂരുവിൽനിന്നുള്ള മറ്റൊരു വിവാഹ ക്ഷണക്കത്തും സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതും മോദിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്ഷണക്കത്താണ്. മംഗളൂരു സ്വദേശിയായ അരുൺ പ്രസാദാണ് വിവാഹക്ഷണക്കത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. 

ഭരണത്തിലേറിയതിനുശേഷം മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചു നേട്ടങ്ങളെക്കുറിച്ചും പരാമർശിച്ചുളള വിവാഹ ക്ഷണക്കത്ത് പുറത്തുവന്നിട്ടുണ്ട്. ഭൂഷൺ ബ്രാൻസൺ എന്നായളാണ് അത്തരത്തിലുള്ളൊരു ക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. 

നേരത്തെ നരന്ദ്രമോദി പ്രഖ്യാപിച്ച സ്വച്ച് ഭാരത് പദ്ധതിയുടെ മുദ്ര ഉപയോഗിച്ച് വിവാഹക്ഷണക്കത്ത് പുറത്തിയിറക്കുരുന്നു. ഇത് പ്രധാനമന്ത്രി തന്നെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡോദരയിൽ നിന്നും ഉത്തർപ്രദേശിലെ വാരണസിയിൽ നിന്നും ഒരേസമയം ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ച മോദി വാരാണസി മണ്ഡലം നിലനിർത്തി വഡോദരയിൽ നിന്ന് രാജി വെയ്ക്കുകയായിരുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.