രാജ്യത്തെ ഏറ്റവും വലിയ റയില്‍-റോഡ് മേല്‍പ്പാലം തയാർ; നദിമേലെ വിസ്മയം

bogibeel-bridge
SHARE

രാജ്യത്തെ ഏറ്റവും നീളം കൂടിയ റയില്‍-റോഡ് മേല്‍പ്പാലം ബോഗിബീല്‍  ഡിസംബർ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയില്‍-റോഡ് പാതകള്‍ ബന്ധിപ്പിച്ചാണ് പാത നിർമിച്ചിരിക്കുന്നത്.  4.94 കിലോമീറ്റർ നീളമാണ് ഇൗ ഭീമൻ പാലത്തിനുള്ളത്. പാലം തുറക്കുന്നതോടെ അരുണാചലിൽ നിന്ന് അസമിലേക്ക് പോകാനുള്ള ദൂരം 500 കിലോമീറ്റിൽ നിന്ന്  100 കിലോമീറ്ററായി കുറയും.  

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പാലത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. ചൈനീസ് അതിര്‍ത്തിയിലെ സൈനിക നീക്കം വേഗത്തിലാക്കാനും പാലം സഹായിക്കുെമന്നാണ് വിലയിരുത്തൽ. 1997 ജനുവരിയിൽ പ്രധാനമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡയാണ് പാലത്തിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ തുടങ്ങിവച്ചതെങ്കിലും നിർമാണം ആരംഭിച്ചത് വാജ്‌പേയിയുടെ കാലത്താണ്. 

MORE IN INDIA
SHOW MORE