തെലങ്കാനയിൽ ഉമ്മൻ ചാണ്ടി മാജിക് ഫലം കാണുമോ? ആത്മവിശ്വാസത്തിൽ കോൺഗ്രസ്

oommen-chandy-telangana
SHARE

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രം തെലങ്കാനയിലും വിജയം കണ്ടു. വാഗ്ദാനങ്ങൾ നൽകാത്തതിനെ തുടർന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവുമായി അകൽച്ചയിലായ സ്വകാര്യ സ്കൂൾ മാനേജ്മെന്റ്കളെ കോൺഗ്രസിലേക്കടുപ്പിച്ചത് ഉമ്മൻ ചാണ്ടിയാണ്. കഴിഞ്ഞ ദിവസം നടന്ന അധ്യാപകരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും സമ്മേളനം രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്തു.

തെലങ്കാനയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സർക്കാർ അംഗീകൃത സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളാണ് കൂടുതലും. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി സർക്കാർ ചെലവഴിക്കുന്ന തുക ഉയർത്തുക. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ഹെൽത്ത് കാർഡ് നൽകുക. വീടില്ലാത്തവർക്ക് രണ്ട് മുറി വീട് വച്ച് നൽകുക. കെട്ടിട നിർമാണ നികുതിയിൽ ഇളവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാം എന്ന കെ.സി.ആറിന്റെ ഉറപ്പ് പക്ഷേ നടപ്പായില്ല. 

വിഷയം ശ്രദ്ധയിൽപ്പെട്ട ഉമ്മൻ ചാണ്ടി മാനേജ്മെന്റ് പ്രതിനിധികളെ കൂടാതെ ഒരു ലക്ഷത്തിലധികം വരുന്ന അധ്യാപകരേയും  കൂടെ നിർത്താനുള്ള പദ്ധതികൾ തയ്യാറാക്കി. രാഹുൽ ഗാന്ധിയെ  നേരിട്ടെത്തിച്ച്, കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആവശ്യങ്ങൾ നിറവേറ്റാമെന്ന ഉറപ്പു നൽകി. മാസങ്ങളായുള്ള പ്രയ്തനത്തിന്റെ ഫലമായാണ് ഈ ഓപ്പറേഷൻ ഉമ്മൻചാണ്ടി പൂർത്തിയാക്കിയത്. മുൻ കേരള മുഖ്യമന്ത്രിക്കുള്ള നന്ദി അറിയിക്കാൻ അധ്യാപകർ ചുറ്റും കൂടി. തെലങ്കാന സമരങ്ങൾക്ക് വലിയ പിന്തുണ നൽകിയ സ്ഥാപനങ്ങളായിരുന്നു ഇതെല്ലാം എന്നതായിരുന്നു ശ്രദ്ധേയം.

MORE IN INDIA
SHOW MORE