ഇത് പുതു തുടക്കം; ചന്ദ്രബാബു നായിഡുവും രാഹുലും ഒരേ വേദിയിൽ

naidu-rahul
SHARE

തെലങ്കാനയിൽ അവസാനഘട്ടത്തിലേക്കെത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കളാണ് നേതൃത്വം നൽകുന്നത്. വർഷങ്ങൾക്ക് ശേഷം ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു കോൺഗ്രസ് നേതൃത്വവുമായി വേദി പങ്കിട്ടു. തെലങ്കാനയുടെ മാറ്റത്തിന് വോട്ട് തേടിയാണ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ യുടെ പ്രചാരണം. 

തെലങ്കാനയിൽ രൂപീകരിച്ച മഹാകൂട്ടമി വിജയം കണ്ടാൽ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്താനാകും എന്നാണ് രാഹുൽ ഗാന്ധിയു ചന്ദ്രശേഖര റാവുവും കരുതുന്നത്. കോൺഗ്രസ് വിരുദ്ധ നിലപാടുമായി മുന്നോട് പോയിരുന്ന  നായിഡു കഴിഞ്ഞ മാർച്ചിലാണ് എൻ.ഡി.എ വിട്ടത്. രാഹുൽ ഗാന്ധിയുമായി നേരത്തെ ചർച്ച നടത്തിയെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് ദേശീയ നേതൃത്വവുമായി പൊതുവേദി പങ്കിടുന്നത്. കമ്മം ജില്ലയിലെ പൊതുയോഗത്തിലും ഹൈദരബാദിലെ റോഡ് ഷോകളിലും രാഹുൽ ഗാന്ധിയും ചന്ദ്ര ബാബു നായിഡുവും ഒന്നിച്ച് പങ്കെടുത്തു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനേയും ഒരുമിച്ച് നേരിടുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ബി.ജെ.പിയുടെ ബി ടീമാണ് ചന്ദ്രശേഖര റാവുവിന്റെ ടി.ആർ.എസ് എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ടി.ആർ.എസിനേയും കോൺഗ്രസിനേയും രൂക്ഷമായി വിമർശിച്ചാണ് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നത്. ഇരു പാർട്ടികളും ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഷാ ആരോപിച്ചു. 

MORE IN INDIA
SHOW MORE