'ഗജ'യിൽ മരിച്ചവരുടെ എണ്ണം 46; പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് തമിഴ്നാട്

gaja
SHARE

ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാടിന്‍റെ വടക്കന്‍ തീരദേശ ജില്ലകളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. കുടിവെള്ളവും, വൈദ്യൂതിയും ചികിത്സയും ഉറപ്പുവരുത്തുന്നതിന് മുന്‍ഗണന  നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 46ആയി ഉയര്‍ന്നു.

മന്ത്രിമാരും ഉന്നത ഉദ്യേഗസ്ഥരും ജില്ലകളില്‍ ക്യാംപുചെയ്താണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വൈദ്യുതിബന്ധം പൂര്‍ണമായും  പുനസ്ഥാപിക്കാന്‍ മൂന്ന് ദിവസമെങ്കിലുമെടുക്കും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയക്കം കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ട്. കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലാക്കുന്നതിനും പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനും മുന്‍ഗണന നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. 

അഞ്ഞൂറ് മൊബൈല്‍ മെഡിക്കല്‍ സെന്‍ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ നാഗപട്ടണം, വേദാരണ്യം മേഖലകളില്‍ ജനജീവിതം സാധാരണനിലയിലാകാന്‍ മാസങ്ങളെടുക്കും.  ആയിരക്കണത്തിന് തെങ്ങുകളും വാഴകളും കാറ്റില്‍ കടപുഴകിയിതിനാല്‍ വലിയ കാര്‍ഷിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീടിന് മുകളിലേത്ത് വീണ മരങ്ങള്‍ മുറിച്ച് നീക്കി താമസയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും വേഗത്തില്‍ നടക്കുന്നുണ്ട്. നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍ എന്നിവിടങ്ങിലെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഉടന്‍ വീടുകളിലേക്ക് തിരിച്ചുപോകാനാവില്ല. തകര്‍ന്ന് വീണ മൊബൈല്‍ ടവറുകള്‍ പുനസ്ഥാപിക്കാന്‍ ഓരാഴ്ചയെങ്കിലുമെടുക്കും. ഇടിഞ്ഞുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുള്ളതിനാല്‍ തിരച്ചില്‍ തുടരുകയാണ്. പ്രതിപക്ഷ നേതാവ് എം.കെ,സ്റ്റാലിന്‍ ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

MORE IN INDIA
SHOW MORE