മനുഷ്യത്വം നിലനിൽക്കുന്നതു തന്നെ നെഹ്റു കാരണം; കോൺഗ്രസിനെ കൊട്ടി ബിജെപി

modi-tharoor-nehru
SHARE

മനുഷ്യത്വം നിലനിൽക്കുന്നതിനു കാരണം തന്നെ ജവഹര്‍ലാല്‍ നെഹ്റു ആണെന്ന് പരിഹാസ സ്വരത്തിൽ കോൺഗ്രസിന് ബിജെപിയുടെ കൊട്ട്. ശശി തരൂർ കഴിഞ്ഞ ദിവസം നടത്തിയ വിവാദപ്രസ്താവനക്കു മറുപടിയായിട്ടായിരുന്നു ബിജെപിയുടെ ട്വീറ്റ്. ചായക്കടക്കാരന് പ്രധാനമന്ത്രിയാകാമെങ്കിൽ അത്തരത്തിലുള്ള ഭരണവ്യവസ്ഥിതിയാണ് നെഹ്റു സൃഷ്ടിച്ചത് എന്നായിരുന്നു ഇക്കഴിഞ്ഞ ദിവസം നെഹ്റുവിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തുകൊണ്ടുള്ള തരൂരിന്‍റെ പ്രസ്താവന.

‘ചെറിയ ഒരു തിരുത്തുണ്ട്, തരൂർ... മനുഷ്യത്വം നിലനില്‍ക്കുന്നതിനു കാരണം തന്നെ നെഹ്റു ആണ്. പ്രധാനമന്ത്രിയാകുന്നതു പോലുള്ള നിസാരകാര്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ സേവനങ്ങളെ കാണരുത്..’ ബിജെപി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

മോദി ചെയ്യുന്നതിൽ നിന്നു വിരുദ്ധമായി എപ്പോഴും പാർലമെന്‍റ് സമ്മേളനങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആളായിരുന്നു നെഹ്റുവെന്നും അദ്ദേഹം ഏകാധിപതി ആയിരുന്നില്ല, മറിച്ച് ജനാധിപത്യവാദി ആയിരുന്നുവെന്നും തരൂർ പറഞ്ഞിരുന്നു

MORE IN INDIA
SHOW MORE