ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച് യുവാവ്; രക്ഷപെട്ടത് അത്ഭുതകരമായി; വിഡിയോ

ട്രെയിനിൽ കയറിക്കൂടാൻ സാഹസശ്രമം നടത്തിയ യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി. ചെന്നൈ ഏഗ്മോര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറത്തുവന്ന വീഡിയോ ശ്വാസമടക്കിയാകും ആളുകൾ കണ്ടിട്ടുണ്ടാകുക. ശരവേഗത്തില്‍ കുതിച്ചുപായുന്ന ട്രെയിനില്‍ കയറാനായിരുന്നു യുവാവിന്‍റെ ശ്രമം. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. ശ്രമം വിജയിക്കാതിരുന്നതോടെ വലിയ ദുരന്തമുണ്ടാകേണ്ടതായിരുന്നു. 

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലേക്കാണ് യുവാവിന്‍റെ കാല് പതിച്ചത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍റെ സമയോചിതമായ ഇടപെടലാണ് യുവാവിന്‍റെ ജീവന്‍ രക്ഷിച്ചത്. 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. യുവാവിന്‍റെ ജീവന്‍ രക്ഷിച്ച ഉദ്യോഗസ്ഥന് അഭിനന്ദനപ്രവാഹമാണ് നവമാധ്യമങ്ങളിൽ.