അങ്കം തുടങ്ങി തെലങ്കാന; കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്ത്

telagana-election
SHARE

കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെ തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് വെന്ദേരു പ്രതാപ് റെഡ്ഡി മത്സരിക്കും. തിങ്കളാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുമെന്നിരിക്കെ ബാക്കിയുള്ള സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് കോണ്‍ഗ്രസ്.

തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മഹാകൂട്ടമി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയാണ്.  അറുപത്തിയഞ്ച് പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. ബാക്കിയുള്ള ഇരുപത്തിയെട്ട് മണ്ഡലങ്ങളിലേക്ക് കൂടി കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കണം. തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി ഹുസൂറിലും ഭാര്യ പത്മാവതി റെഡ്ഡി കോഡാഡിലും ജനവിധി തേടും. കോണ്‍ഗ്രസ് നേതാവ് വന്ദേരു പ്രതാപ് റെഡ്ഡിയെ കൂടാതെ വിപ്ലവഗായകന്‍ ഗദ്ദറും ഗജ്്വല്‍ മണ്ഡലത്തില്‍ ചന്ദ്രശേഖര റാവുവിനെതിരെ മത്സരിക്കും. 

തെലുങ്ക് ദേശം പാര്‍ട്ടി പതിനാലിടത്തും തെലങ്കാന ജനസമിതി എട്ടിടത്തും സിപിഐ മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുക. സീറ്റ് വീതരണവുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരുന്നത് കോണ്‍ഗ്രസിന് തലവേദനയാണ്. അതേ സമയം മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ തെലങ്കാന രാഷ്ട്ര സമിതി പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാകുന്നതോടെ  പ്രചാരണത്തില്‍ ഒപ്പമെത്താമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. തിരഞ്ഞെടുപ്പിന് ഒരുമാസം തികച്ചില്ല എന്നതാണ് ശ്രദ്ധേയം.

MORE IN INDIA
SHOW MORE