ബിജെപി അപകടകാരിയാകാം; നോട്ടുനിരോധനത്തിലും കടന്നാക്രമിച്ച് രജനി; ഞെട്ടൽ

rajani
SHARE

ബിജെപി അപകടകരിയാണെന്ന് മറ്റു പാർട്ടികൾ കരുതുന്നുണ്ടെങ്കിൽ അത് ശരിയാകാമെന്ന് രജനീകാന്ത്. ബിജെപിക്കെതിരെ മറ്റു പാര്‍ട്ടികൾ ഒന്നിച്ചു നിൽക്കുന്നുണ്ട്, അതുകൊണ്ട് അപകടകം പിടിച്ച പാർട്ടിയാണോ അത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് താരം നിലപാട് വ്യക്തമാക്കിയത്. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന പരസ്യപ്രഖ്യാപനത്തിനു ശേഷം താരം ബിജെപിയിലേക്കാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതിയിരുന്ന രജനീകാന്ത് നോട്ടുനിരോധനത്തെക്കുറിച്ചുള്ള നിലപാടും ഇക്കുറി മാറ്റിപ്പറഞ്ഞു.. കൃത്യമായ പഠനങ്ങള്‍ക്ക് ശേഷമേ നോട്ടുനിരോധനം പോലൊരു തീരുമാനത്തിലേക്ക് എത്താൻ പാടുണ്ടായിരുന്നുള്ളു എന്നും രജനി വ്യക്തമാക്കി. 

‘നോട്ടുനിരോധനം നടത്തിയ രീതി തെറ്റായിരുന്നു. വിശദമായ പഠനങ്ങള്‍ അതിന് ആവശ്യമായിരുന്നു’- രജനീകാന്ത് പറഞ്ഞു. 

എന്നാൽ നോട്ടുനിരോധനം നടപ്പിലാക്കിയതിനു പിന്നാലെ ''നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങൾ, പുതിയ ഇന്ത്യ പിറന്നിരിക്കുന്നു'' എന്ന് രജനീകാന്ത് ട്വീറ്റ് ചെയ്തിരുന്നു. 

MORE IN INDIA
SHOW MORE