മധ്യപ്രദേശിൽ കോൺഗ്രസിന് ജീവൻമരണപോരാട്ടം

madhya
SHARE

വിജയം ഉറപ്പെന്നാവർത്തിക്കുമ്പോഴും മധ്യപ്രദേശിൽ കോൺഗ്രസ്, മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.  ബി.ജെ.പി ആവര്‍ത്തിച്ച് ചോദിച്ചിട്ടും വിമതശല്യം  ഭയന്ന് കോൺഗ്രസ് ഒഴിഞ്ഞു മാറുകയാണ്.  

ഇത്തവണ ജീവൻമരണ പോരാട്ടമെന്ന്  ഉറപ്പിച്ചതുകൊണ്ടാണ്, ഭോപ്പാൽ നഗരഹൃദയത്തിലെ സൗത്ത് വെസ്റ്റ് മണ്ഡലം തിരിച്ചുപിടിക്കാൻ മുതിർന്ന നേതാവ് പി.സി.ശർമയെ  കോൺഗ്രസ് മൽസരത്തിനിറക്കിയിരിക്കുന്നത്. എല്ലാ കോൺഗ്രസുകാരും നേരിടുന്ന ചോദ്യം ശർമയ്ക്കു നേരെ നീട്ടിയത് കേരളത്തിൽ നിന്നാണെന്നറിഞ്ഞതോടെ മറുപടിക്ക് പിടിവള്ളിയായി.

കോൺഗ്രസ് പ്രവർത്തകർക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പേരു വേണമെന്ന് നിർബന്ധമില്ല. ഇത്രയും ഭാഗം അയയ്ക്കുന്ന വിഷ്വൽ ഇടാം. ഇനിയങ്ങോട്ട് നേതാക്കളുടെ ഏജൻസി വിഷ്വൽ ഇടണം ശിവരാജ് സിങ് ചൗഹാൻ അപ്പുറത്ത് ഉറച്ച വെല്ലുവിളി തുടരുമ്പോഴും കോൺഗ്രസ് ആ ചൂണ്ടയിൽ കൊത്താൻ ഒരുക്കമല്ല. അങ്ങനെയൊരു പതിവില്ല, ഒരു മുഖമെന്തിന്? സിന്ധ്യയും കമൽനാഥും ഒരുപോലെ യോഗ്യരാണ്, തുടങ്ങി ന്യായങ്ങൾ നിരവധിയാണ്. പക്ഷേ പ്രബലരായ ഗ്രൂപ്പുകളെ ഈ മാസം 28 വരെ ഒരുമയോടെ 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.