മീടൂ ആരോപണം; എം ജെ അക്ബറിനെതിരെ രാഷ്ട്രപതിക്ക് പരാതി

mj
SHARE

മീടൂ വെളിപ്പെടുത്തലുകളില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി. അക്ബറിനെതിരെ അന്വേഷണം വേണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം. 

നെറ്റ്‍വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയാണ് എം.ജെ.അക്ബറിനെതിരെ രാഷ്ട്രപതി റാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പരാതി നല്‍കിയത്. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന അക്ബറിനെ ഉടന്‍ പുറത്താക്കണം. വെളിപ്പെടുത്തലുകളില്‍ സ്വതന്ത്ര അന്വേഷണം വേണം. ഇരയ്‍ക്കെതിരെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിപ്പിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, വിദേശകാര്യമന്ത്രാലയത്തില്‍ ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ആഭ്യന്തര സമിതി അക്ബറിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കില്ല. ആരോപിക്കപ്പെടുന്ന അതിക്രമങ്ങള്‍ നടന്നത് മറ്റ് സ്ഥലങ്ങളിലായതിനാല്‍ മന്ത്രാലയത്തിലെ ആഭ്യന്തരസമിതിയുടെ പരിധിയില്‍ വരില്ലെന്ന് സമിതി അംഗമായ സുപ്രീംകോടതി അഭിഭാഷക അപര്‍ണ ഭട്ട് പറ‍ഞ്ഞു. ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തകയ്‍ക്കെതിരെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് പട്യാലഹൗസ് കോടതി മറ്റന്നാല്‍ പരിഗണിക്കും.

MORE IN INDIA
SHOW MORE