‘കിസ് യു, മിസ് യു’‍; ചേതന്‍റെ പ്രതിരോധം തകര്‍ത്ത് വീണ്ടും യുവതിയുടെ വെളിപ്പെടുത്തല്‍

chetan-ira
SHARE

തനിക്കെതിരെ മീ ടു വെളിപ്പെടുത്തല്‍ നടത്തിയ യുവതിക്കെതിരെ ചേതന്‍ ഭഗത് പുറത്തുവിട്ട പ്രതിരോധമെയിലിന് വിശദീകരണവുമായി ആരോപണമുന്നയിച്ച ഇറ ത്രിവേദി രംഗത്ത്. യുവതി അഞ്ചുവർഷം മുൻപ് തനിക്കയിച്ച  ഇ-മെയിൽ സന്ദേശം ചേതന്‍ ഭഗത് ഇന്നലെ പുറത്തുവിട്ടിരുന്നു. യോഗ പരിശീലക ഇറ ത്രിപാഡി 2013ല്‍ അയച്ച സന്ദേശമാണ് ട്വിറ്ററിൽ പങ്കുവച്ചത്. 

എന്നാല്‍ ചേതന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന മെയില്‍ സന്ദര്‍ഭത്തിന് ചേരാത്തതാണെന്നും അതില്‍ അസ്വാഭ്വാവികമായി ഒന്നുമില്ലെന്നും ചൂണ്ടിക്കാട്ടി ഇറ ത്രിവേദി രംഗത്തെത്തി. പോപ് സംസ്കാരത്തില്‍ കാണുന്ന അഭിസംബോധനാ വാക്കുകളാണതെന്നും ചേതന്‍ പ്രതിരോധിക്കാനുപയോഗിച്ച മാര്‍ഗം പരിതാപകരവും പ്രതികാരച്ചുവയുള്ളതുമാണെന്നും ഇറ ട്വീറ്റ് ചെയ്തു. മറുപടി പോലും അര്‍ഹിക്കാത്ത തന്ത്രങ്ങളാണ് ചേതന്‍ പയറ്റുന്നതെന്നും ഇറ കുറ്റപ്പെടുത്തി. ഒരു സ്ത്രീയും തെറ്റായ മാര്‍ഗത്തിലൂടെ പ്രശസ്തി നേടാന്‍ ആഗ്രഹിക്കില്ലെന്നും ഇത് തമാശയല്ലെന്നും ട്വീറ്റില്‍ പറയുന്നു. 

ആരോപണമുന്നയിച്ചതിനു പിന്നാലെ സംഭവം സത്യമാണെന്ന് സമ്മതിക്കുകയും ഇറയോടും തന്‍റെ ഭാര്യയോടും ചേതന്‍ ഭഗത് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

MORE IN INDIA
SHOW MORE