ട്രെയിനിൽ ടീഷർട്ടിൽ തൂങ്ങിയാടി പെൺകുട്ടി; അത്ഭുതം ഈ രക്ഷപ്പെടൽ: വിഡിയോ

mumbai-train-video
SHARE

മുംബൈയിൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ യാത്രചെയ്യവേ തെന്നിവീണ പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഘാട്കോപർ വിക്രോളി സ്റ്റേഷനുകൾക്കിടയിൽ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പതിനേഴുകാരി ഫുട്ബോർഡിനോടു ചേർന്നാണു നിന്നിരുന്നത്. ചെവിയിൽ ഇയർഫോണും ഉണ്ടായിരുന്നു.

കാറ്റ് കൊളളാനായി  ഒറ്റക്കയ്യിൽ തൂങ്ങി പെൺകുട്ടി പുറത്തേക്കാഞ്ഞതോടെ സമീപട്രാക്കിലൂടെ എതിർവശത്തേക്കു മറ്റൊരു ട്രെയിൻ പാഞ്ഞുപോയതും ഒരുമിച്ചായിരുന്നു. ഈ ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റിൽപ്പെട്ടു പെൺകുട്ടി പിടിവിട്ടു താഴേക്കുതെന്നി. സമീപത്തുണ്ടായിരുന്ന യാത്രക്കാരിലൊരാൾ പെൺകുട്ടിയുടെ ടീഷർട്ടിൽ പിടിത്തമിട്ടതിനാൽ നിലത്തുവീണില്ല. ടീഷർട്ടിൽ തൂങ്ങിയാടുന്ന പെൺകുട്ടിയുമായി ട്രെയിൻ ഏതാനും സെക്കൻഡുകൾ മുന്നോട്ടുപോയി. മറ്റു യാത്രക്കാരുടെ സഹായത്തോടെ പെൺകുട്ടിയെ ട്രെയിനിനുള്ളിലേക്കു വലിച്ചുകയറ്റി. വീഴ്ചയിൽ കൈ മുറിയുകയും പരിഭ്രാന്തയാവുകയും ചെയ്ത പെൺകുട്ടിക്കു ദിവ സ്റ്റേഷനിൽ വൈദ്യശുശ്രൂഷ നൽകി. വലിയ തിരക്കില്ലാതിരുന്നിട്ടും ട്രെയിനിന്റെ വാതിൽക്കൽനിന്നതാണ് അപകടത്തിനു കാരണമെന്നു യാത്രക്കാർ പറഞ്ഞു.

യാത്രക്കാരിലൊരാൾ പകർത്തിയ വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി. താനെ ജില്ലയിലെ ദിവ സ്വദേശിയാണു പെൺകുട്ടി. താൻ മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നില്ലെന്നും ബാലൻസ് തെറ്റി വീണതാണെന്നും പെൺകുട്ടി പൊലീസിനോടു പറഞ്ഞു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.