ദുരഭിമാനക്കൊല ഭയന്ന് കമിതാക്കള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി; ഗുരുതര പരുക്ക്

hyderabad-suicide
SHARE

ദുരഭിമാനക്കൊല ഭയന്ന് ഹൈദരാബാദിൽ കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു. യാദാദ്രിയിലെ ശ്രീചിത്ര കോംപ്ലക്സിന് മുകളില്‍ നിന്ന് ചാടിയാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അൽവാൽ സ്വദേശികളായ ഇരുവരും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ  മാതാപിതാക്കൾ ബന്ധത്തിന് എതിരായിരുന്നു. തുടർന്ന് സെപ്തംബർ 28ന് ഇരുവരും വീടുവിട്ടിറങ്ങി. യാദാദ്രിക്കടുത്ത് ലോഡ്ജിൽ മുറി അന്വേഷിച്ചെങ്കിലും വിവാഹിതരല്ലാത്തതിനാൽ മുറി ലഭിച്ചില്ല. 

പെൺകുട്ടിയെ കാണാതായെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ പെൺകുട്ടിയെ അന്വേഷിച്ച് വീട്ടുകാർ യാദാദ്രിയിലെത്തി. കൊല്ലുമെന്ന് ഭയന്നാണ് ഇരുവരും ശ്രീചക്ര കോപ്ലംക്സിന് മുകളിൽ നിന്ന് ചാടിയത്. 

ഹൈദരാബാദിലെ നാൽഗോണ്ടയിൽ മകളെ വിവാഹം ചെയ്ത ദലിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭയന്നാണ് ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.