മിന്നലാക്രമണത്തിന്റെ പുതിയ ദൃശ്യങ്ങൾ സർക്കാർ പുറത്തുവിട്ടു, വിഡിയോ

surgical-strike
SHARE

നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരിലെ ഭീകരരുടെ താവളങ്ങൾ ഇന്ത്യൻ സേന മിന്നലാക്രമണത്തിലൂടെ തകർത്തതിന്റെ രണ്ടാം വാർഷികാഘോഷത്തിനു മുന്നോടിയായി ആക്രമണത്തിന്റെ പുതിയ വിഡിയോ സർക്കാർ പുറത്തുവിട്ടു. പൈലറ്റില്ലാ വിമാനത്തിൽനിന്നു തെർമൽ ഇമേജിങ്ങിലൂടെ കരസേന എടുത്തവയാണ് ദൃശ്യങ്ങൾ. ആധികാരിക വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നതെന്ന് ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കി. സമാനമായ വിഡിയോ ദൃശ്യങ്ങൾ നേരത്തേ ടിവി ചാനലുകൾ പ്രദർശിപ്പിച്ചിരുന്നു. മിന്നലാക്രമണത്തിന്റെ വിജയം ആഘോഷമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ തന്നെ വിഡിയോ പുറത്തുവിട്ടത്.

കരസേന 2016 സെപ്റ്റംബർ 28ന് അർധരാത്രിയായിരുന്നു ഭീകരരുടെ 7 താവളങ്ങളിൽ മിന്നലാക്രമണം നടത്തിയത്. ആ മാസം ഉറിയിലെ ഇന്ത്യൻ സൈനികത്താവളം പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ ആക്രമിച്ചതിനു തിരിച്ചടിയെന്നോണമായിരുന്നു പാക്കിസ്ഥാനെ ഞെട്ടിച്ച് മിന്നലാക്രമണം നടത്തിയത്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ താവളങ്ങളിൽ തക്കം പാർത്തിരുന്ന ഭീകരരെ കമാൻഡോകൾ വധിക്കുകയും ബങ്കറുകളും സന്നാഹങ്ങളും തകർക്കുകയും ചെയ്തു. പിറ്റേന്ന് ഇക്കാര്യം സ്ഥിരീകരിച്ചപ്പോൾ കള്ളമാണെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം.

മിന്നലാക്രമണത്തിന്റെ വിജയം 28 മുതൽ 3 ദിവസമായാണ് ആഘോഷിക്കുന്നത്. ജോധ്പുർ സേനാ കേന്ദ്രത്തിൽ 3 ദിവസത്തെ ‘പരാക്രം പർവ്’ പ്രദർശനവും നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അവിടെയുള്ള എയർ ഫോഴ്സ് സ്റ്റേഷനിൽ നടക്കുന്ന സൈനിക മേധാവിമാരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും

MORE IN INDIA
SHOW MORE