പ്രളയത്തിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ

bus
SHARE

മൂന്നുദിവസമായി പെയ്യുന്ന കനത്ത മഴയിലും പ്രളയത്തിലും വിറങ്ങലിച്ച് ഉത്തരേന്ത്യ. ഹിമാചലിലും ഉത്തരാഖണ്ഡിലും പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. ഹിമാചല്‍പ്രദേശിലെ വിനോദസഞ്ചാര മേഖലകളില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ രക്ഷപെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഉത്തരേന്ത്യയില്‍ പെയ്തിറങ്ങിയത്. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മുകശ്മീര്‍, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഝലം നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഹിമാചലിലെ താഴവാര മേഖലകളെല്ലാം വെള്ളത്തിനടിയിലായി. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പര്‍വതമേഖലകള്‍ ഒറ്റപ്പെട്ടു. ഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.  കുളു താഴ്‍‍‍‍‍‍‍‍‍‍‍‍‍‍‍വാരത്തില്‍ ഇന്ന് രാവിലെ  അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കുളുവിലും മണാലിയിലുമായി ദേശീയ സംസ്ഥാനപാതകളടക്കം 378 റോഡുകള്‍ പൂര്‍ണമായി തകര്‍ന്നു. 

വിനോദസഞ്ചാരത്തിനെത്തിയ മലയാളികളടക്കം മുന്നോറോളം പേര്‍ ഇവിടങ്ങളില്‍ ഒറ്റപ്പെട്ടു. ഇതില്‍ എറണാകുളത്തുനിന്നെത്തിയ പതിനാല് അംഗ സംഘത്തെ ഇന്ന് രാവിലെയോടെ ഡല്‍ഹിയിലെത്തിച്ചു. പാലക്കാട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നുള്ള നാല്‍പതോളം വിനോദസഞ്ചാരികള്‍ ഇപ്പോഴും കുടുങ്ങികിടക്കുകയാണ്. മണാലി മണ്ടിയിലെ ഉയരം കൂടിയ മേഖലയിലുള്ള ഹോട്ടലില്‍ എല്ലാവരും സുരക്ഷിതരാണ്. മഴയ്ക്ക് താല്‍ക്കാലിക ശമനമുള്ളതിനാല്‍ ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.