ഇരുപത്തിയൊന്നു മിനിറ്റ് കൊണ്ട് ഭീമൻ സാൻവിച്ച്, നേട്ടം ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്

sandwitch
SHARE

ഇരുപത്തിയൊന്ന് മിനുട്ട്കൊണ്ട് നിര്‍മിച്ച അറുപത് അടി നീളമുള്ള സാന്‍വിച്ച് ലിംക ബുക്ക് ഒാഫ് റെക്കാഡ്സിലേയ്ക്ക്.  ബെംഗളൂരുവിലെ വണ്‍ എം ജി – ലിഡോ മാളുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഫുഡ്‍ഡി ഫിയെസ്റ്റ ഫെസ്റ്റിവലിന്റെ ഭാഗമായാണ് കൂറ്റന്‍ സാന്‍വിച്ച് നിര്‍മിച്ചത്. റെക്കാര്‍ഡ് നേട്ടത്തില്‍ മലയാളി ഷെഫുമാരും പങ്കാളികളായി.

റെക്കാര്‍ഡ് നേട്ടത്തില്‍ പങ്കാളികളായിതിന്റെ സന്തോഷത്തിലാണ് ബെംഗളൂരു ഫോര്‍ട്ട് കൊച്ചി റെസ്റ്റൊറന്റിലെ മലയാളി ഷെഫുമാരും. ഇരുത്തിയൊന്ന് മിനുട്ട് നീണ്ട് നിന്ന ശ്രമത്തിനൊടുവില്‍ അറുപത് ദശാംശം ഒന്‍പത് അടി നീളവും മുപ്പത് കിലോഗ്രാം ഭാരവുമുള്ള സാന്‍വിച്ച് കയറിപ്പറ്റിയത് ലിംക ബുക്ക ഓഫ് റെക്കാഡ്സിലേയ്ക്ക്. 

MORE IN INDIA
SHOW MORE