മോദി യോഗി കുർത്തകള്‍ ഇനി ആമസോണില്‍; ചാണക ഉല്‍പന്നങ്ങളും ലഭ്യം

modi-yogi-kurta
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിക്കുന്ന കുർത്തകൾ ഇനി ഓൺലൈനിലും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കുർത്തകളും ആമസോൺ വഴി ലഭിക്കും. ഇവക്ക് പുറമെ ചാണകത്തിൽ നിന്നും ഗോമൂത്രത്തിൽ നിന്നും നിർമിച്ചെടുക്കുന്ന വിവിധ വസ്തുക്കളും ഓൺലൈനിൽ ലഭി‌ക്കും. 

ആർഎസ്എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന മഥുരയിലെ ദീൻ ദയാൽ ധാം എന്ന സ്ഥാപനമാണ് ഇവ വിൽപ്പനക്കെത്തിക്കുന്നത്. മുപ്പതോളം വസ്തുക്കൾ ആദ്യഘട്ടത്തിൽ എത്തിക്കും. 

ഫേസ്പാക്കുകൾ, സുഗന്ധദ്രവ്യങ്ങള്‍, സോപ്പുകൾ, ടൂത്ത് പേസ്റ്റുകൾ, ഷാമ്പൂ തുടങ്ങിയവയാണ് ചാണകത്തില്‍ നിന്നും ഗോമൂത്രത്തിൽ നിന്നും നിർമിക്കുന്നവ. പത്തുതരത്തിലുള്ള കുർത്തകളും ലഭിക്കും. 

ഉത്പന്നങ്ങൾക്ക് പിന്തുണ അറിയിച്ച് മോദിയും യോഗിയും നേരത്തെ രംഗത്തെത്തിയിരുന്നു. 

ഖാദി ഉത്പ്പന്നങ്ങള്‍ വിൽക്കുന്നതിനായി യുപി സർക്കാർ കഴിഞ്ഞ ജൂലൈയിൽ ആമസോൺ ഇന്ത്യയുമായി കരാ‍ർ ഒപ്പിട്ടിരുന്നു. ഗ്രാമപ്രദേശങ്ങളിലെ കൈത്തൊഴിലുകാർക്ക് ഉത്പ്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യാൻ വേണ്ട പരിശീലനം നൽകുമെന്നും ആമസോൺ പറഞ്ഞിരുന്നു. 

MORE IN INDIA
SHOW MORE