വീടിന്റെ ടെറസിൽ രണ്ടു വർഷം നരകയാതന: ഭക്ഷണം നാലുദിവസം കൂടുമ്പോള്‍ ഒരു കഷ്ണം ബ്രെഡ്

delhi-old-woman
SHARE

സഹോദരന്റെ തടവിൽ വീടിന്റെ തുറസായ ടെറസിൽ നരകയാതനയിൽ രണ്ടു വർഷങ്ങൾ.മുറിയോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ഇല്ല. മലമൂത്രത്തിൽ കഴിഞ്ഞിരുന്ന ദില്ലി സ്വദേശിനിയെ വനിതാകമ്മീഷനും െപാലീസുമെത്തിയാണ് മോചിപ്പിച്ചത്. 50 വയസുകാരിയുടെ ദുരിത ജീവിതത്തെ കുറിച്ച് മറ്റൊരു സഹോദരൻ ദില്ലി വനിതാ കമ്മീഷനില്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ദില്ലിയിലെ രോഹിണിയിലാണ് സംഭവം.

നാല് ദിവസം കൂടുമ്പോൾ ഒരു കഷ്ണം ബ്രെഡ് മാത്രമാണ് ഇയാൾ സഹോദരിക്ക് നൽകിയിരുന്നത്. നടക്കാനോ സംസാരിക്കാനോ പരിചയക്കാരെ കണ്ടാൽ തിരിച്ചറിയാനോ കഴിയാത്ത ദയനീയ അവസ്ഥയിലായിരുന്നു ഈ സ്ത്രീ.  അമ്പതു വയസ് മാത്രമുളള ഇവർക്ക് തൊണ്ണൂറുകാരിയുടെ ശാരീരീക അവസ്ഥയാണ് ഉണ്ടായിരുന്നത്. . സഹോദരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ സ്ഥലത്തെത്തിയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ക്ക് വീട്ടുകാര്‍ ഗേറ്റ് തുറന്ന് നല്‍കി. ഇതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തന്നെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ലെന്നും നാലു ദിവസംകൂടുമ്പോള്‍ ഒരു കഷ്ണം ബ്രെഡ് മാത്രമാണ് തന്നിരുന്നതെന്നും അവശനിലയിലായ സ്ത്രീ വനിതാ കമ്മീഷനോട് പറഞ്ഞു. 

MORE IN INDIA
SHOW MORE