മോദിയുടെ കാൽ കഴുകി വെള്ളം കുടിക്കുമോ? കപിൽ സിബലിന്‍റെ ചോദ്യം‌

kapil-sibel
SHARE

ബിജെപി പ്രവർത്തകൻ തന്‍റെ കാൽ കഴുകി വെള്ളം കുടിച്ച സംഭവത്തെ ന്യായീകരിച്ച എംപി നിഷികാന്ത് ഡൂബേയൊട് മോദിയുടെ കാൽ കഴുകി വെള്ളം കുടിക്കുമോ എന്ന് കോൺഗ്രസ് നേതാവ് കപിൽ സിബലിന്‍റെ ചോദ്യം‌. അത് സ്നേഹത്തിൻറെ അടയാളമാണെങ്കിൽ എന്തുകൊണ്ട് മോദിയുടെ കാൽ കഴുകി വെള്ളം കുടിച്ചൂകൂടാ എന്നും അങ്ങനെ ചെയ്തില്ലെങ്കിൽ മോദിയെ സ്നേഹിക്കുന്നില്ലെന്നാണോ മനസിലാക്കേണ്ടതെന്നും സിബൽ ട്വിറ്ററിൽ കുറിച്ചു. 

ജാർഖണ്ഡിൽ ഗൊഡ്ഡയിരുന്നു സംഭവം. ഈ സമയം പവൻഭായ് സിന്ദാബാദ് എന്ന് അനുയായികൾ  മുദ്രാവാക്യം മുഴക്കി. സംഭവം എംപി ഫെയ്സ്ബുക്കിൽ കുറിച്ചതും വിവാദത്തിന് ആക്കം കൂട്ടി. ‘പാര്‍ട്ടിയിലെ പരിചയസമ്പന്നയായ പ്രവർത്തകൻ പവൻസിങ് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്നെന്റെ കാൽ കഴുകി. പവൻ നിറവേറ്റിയത് അയാളുടെ വാഗ്ദാനമാണ്. എന്നെങ്കിലും എനിക്കും ഇതുപോലെ ഒരു അവസരം ലഭിക്കും. ഞാനും ഒരു പാർട്ടിപ്രവർത്തകന്റെ കാൽ കഴുകി വെളളം കുടിക്കും..’ ദുബേ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. 

മഹാഭാരത കഥകളിൽ അതിഥികളുടെ പാദപൂജ ചെയ്യുന്ന സന്ദർങ്ങളുണ്ടെന്നും അതുകൊണ്ട് ഈ സംഭവത്തിന്റെ പേരിൽ  യാതൊരു വിവാദവും വേണ്ടെന്നുമാണ് ദുബേ പറഞ്ഞത്. ഇതില്‍ രാഷ്ട്രീയം കലർത്തരുതെന്നും പവൻ അയാളുടെ ഇഷ്ടപ്രകാരമാണ് ഇത്തരത്തിൽ ചെയ്തതെന്നും എംപി പറഞ്ഞു. 

സംഭവത്തെ തുടർന്ന് നിരവദി പേർ ഡുബേയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.  

MORE IN INDIA
SHOW MORE