പാക് സൈനികരുടെ തലയറുക്കാറുണ്ട്, പക്ഷേ...; നിർമല സീതാരാമന്‍റെ വെളിപ്പെടുത്തൽ

nirmala-sitaraman
SHARE

പാകിസ്താൻ സൈനികരുടെ തലയറുക്കാറുണ്ടെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമന്‍റെ വെളിപ്പെടുത്തൽ. എന്നാൽ അവ പ്രദർശിപ്പിക്കാറില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. 

പാകിസ്താൻ രണ്ട് സൈനികരുടെ തലയറുത്താൽ ഇന്ത്യ തിരിച്ച് 10 സൈനികരുടെ തല വെട്ടുമെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു വേളയില്‍ ബിജെപി പറഞ്ഞിരുന്നു. ഇതിൻ‌റെ സത്യമെന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. 

2016ല്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ പാകിസ്താന്‍ ഒരു പാഠം പഠിച്ചുവെന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ അനുവദിക്കാറില്ലെന്നും അതിര്‍ത്തിയില്‍ വച്ചു തന്നെ അവരെ വധിക്കാറുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.‌ 

ഇന്ത്യൻ സൈന്യത്തിൻ‌റെ വിജയത്തെക്കുറിച്ച് ഇപ്പോള്‍ പരസ്യമായി പറയാനാകില്ല. എന്നാൽ നമ്മുടെ പട്ടാളക്കാർ തിരിച്ചടിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പു നൽകാനാകും. ഇത് അഭിമാനത്തോടെ പറയുന്നതല്ല. നമ്മുടെ സൈന്യം ഉത്തരവാദിത്വബോധത്തോടെയാണ് ഇതെല്ലാം ചെയ്യ‌ുന്നതെന്ന് വ്യക്തമാക്കാനാണ് താനിതു പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

MORE IN INDIA
SHOW MORE