മൂന്ന് പൊലീസുകാര്‍ ഹെല്‍മെറ്റില്ലാതെ ബൈക്കില്‍; പണികൊടുത്ത് നാട്ടുകാര്‍: വിഡിയോ

police-social-media
SHARE

ഹെൽമറ്റില്ലാതെ പോകുന്ന സാധാരണക്കാരനെ പിടിച്ച് നിർത്തി സുരക്ഷയെ പറ്റി ബോധവൽകരിക്കുകയും അതിനൊപ്പം പിഴയും ഇൗടാക്കുകയും ചെയ്യുന്ന പൊലീസുകാർ തന്നെ നിയമം ലംഘിച്ചാലോ? അങ്ങനെ ബൈക്കിൽ സവാരി നടത്തിയ പൊലീസുകാർക്കാണ് പൊതുജനം പണി കൊടുത്തത്. ഹെൽമറ്റ് ധരിക്കാതെ മൂന്നു പൊലീസുകാരാണ് ബൈക്കില്‍ യാത്രചെയ്തത്. ഉത്തർപ്രദേശിലെ ലഖ്നൗവിലായിരുന്നു സംഭവം.

പൊലീസുകാരുടെ ഇൗ യാത്ര മറ്റ് യാത്രക്കാർ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ യാത്ര വിവാദമായി. സോഷ്യൽ ലോകത്ത് വൻപ്രതിഷേധം ഉയർന്നതോടെ  മൂന്നുപേര്‍ക്കുമെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.  അനുരാഗ് സിങ്, മുരളിലാൽ വർമ, കുൻവർ ആനന്ദ എന്നിവരാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ബൈക്കിന്റെ തൊട്ടു പിന്നാലെ വന്ന കാറിലെ യാത്രക്കാരാണ് പകര്‍ത്തിയത്. 

തങ്ങളുടെ ദൃശ്യം പകർത്തുന്നത് കണ്ട പൊലീസുകാര്‍ യാത്രക്കാരെ അസഭ്യം പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്. അതേസമയം മൂവരെയും മനസിലായിട്ടുണ്ടെന്നും ഇവർക്കെതിരെ കര്‍ശനമായ നടപടികള്‍ തന്നെ ഉണ്ടാകുമെന്നും ട്രാഫിക് എഎസ്പി ആര്‍.എസ് നിം പറഞ്ഞു.

MORE IN INDIA
SHOW MORE