തമിഴ്നാട്ടില്‍ പൊലീസ് രാജാണെന്ന് ആരോപണം

chennai-police-t
SHARE

ചെന്നൈ–സേലം എട്ടുവരിപ്പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ പ്രതിഷേധിക്കാന്‍ പോലും പറ്റാത്ത ദയനീയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കര്‍ഷകര്‍. പൊലീസ് വീടുകള്‍ കയറി ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്. ഗ്രാമങ്ങളിലേക്ക് പുറമെ നിന്നുള്ളവര്‍ക്ക് കടന്നുവരാന്‍ പറ്റാത്ത ഭീകരാവസ്ഥയാണെന്നും കര്‍ഷകര്‍ പറയുന്നു. തമിഴ്നാട്ടില്‍ പൊലീസ് രാജാണെന്ന് സ്വരാജ് ഇന്ത്യ ദേശീയ പ്രസിഡന്‍റ് യോഗേന്ദ്രയാദവും ആരോപിച്ചു.

തിരുവണ്ണാമലൈ, ധര്‍മപുരി, സേലം ജില്ലകളില്‍ എട്ടുവരിപ്പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ജന ജീവിതം എത്ര ഭയത്തോടെയാണെന്ന് വ്യക്തം.  കര്‍ഷകര്‍ ഒന്നിച്ച് കൂടിയാല്‍ പൊലീസെത്തി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടും. അപരിചിതരെ കണ്ടാന്‍ ഉടന്‍ കസ്റ്റഡിയിലെടുക്കും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊലീസ് പിന്തുടുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം തിരുവണ്ണാമലയില്‍ കര്‍ഷകരെ കാണാനെത്തിയ യോഗേന്ദ്രയാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പ്രതിഷേധം നടത്തരുതെന്ന മുന്നറിയിപ്പാണ് നല്‍കിയത്.

തമിഴ്നാടിന്‍റെ പ്രധാന കര്‍ഷിക മേഖല തകര്‍ത്തുകൊണ്ടുള്ള പദ്ധതിക്കെതിരായി പ്രതിഷേധമുയരേണ്ട  ആവശ്യകതയെ കുറിച്ചടക്കം യോഗേന്ദ്രയാദവും കര്‍ഷക നേതാക്കളും മക്കള്‍ നീതി മയ്യം പ്രസിഡന്‍റ് കമല്‍ഹാസനുമായി ചര്‍ച്ച നടത്തി.

MORE IN INDIA
SHOW MORE