മുളയിൽ കെട്ടിത്തൂക്കി ഗർഭിണിയെ ആശുപത്രിയിലേക്ക്; വഴിയിൽ പ്രസവം, വിഡിയോ

andhra-woman
SHARE

വാഹനസൗകര്യമില്ലാത്ത ഗ്രാമത്തിൽ നിന്നും ഗർഭിണിയെ കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ മുളങ്കമ്പുകളിൽ കെട്ടിത്തൂക്കി ബന്ധുക്കളും നാട്ടുകാരും കൊണ്ടുപോകുന്ന വിഡിയോ പുറത്ത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇവർ പ്രവസിക്കുകയും ചെയ്തു.കർണാടകയിലെ വിസിയനഗരം ജില്ലയിലെ ആദിവാസി ഊരിലെ മുത്തമ്മ എന്ന യുവതിയാണ് പ്രസവിച്ചത.് 

രണ്ട് മുളവടിയിൽ തുണിവെച്ച് കെട്ടിത്തൂക്കിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പാറക്കെട്ടുകളും ചെളിയും നിറഞ്ഞ ദുർഘടമായ വഴികളിലൂടെയാണ് ഇവരെ കൊണ്ടുപോയത്. ആറേഴ് കിലോമീറ്ററുകളോളം ഇവർ ഇങ്ങനെ സഞ്ചരിച്ചു. എന്നാൽ പ്രസവവേദന കലശലായ മുത്തമ്മയെ ഇനി ഇങ്ങനെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ഗ്രാമവാസികളായ സ്ത്രീകൾ തന്നെ അവരെ പ്രസവത്തിനായി സഹായിച്ചു.

കൂട്ടത്തിലുണ്ടായിരുന്ന യുവാവാണ് ഇതിന്റെ വിഡിയോ ചിത്രീകരിച്ചത്. നിരവധി ത‌വണ അധികാരികളോട് ഗതാഗത സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ല. അവരെ ബോധ്യപ്പെടുത്താനാണ് താൻ വിഡിയോ പകർത്തിയതെന്നാണ് യുവാവ് വ്യക്തമാക്കുന്നത്. ജൂലൈയില്‍ സമാനമായ മറ്റൊരു സംഭവത്തില്‍ അഞ്ചു മാസം ഗര്‍ഭിണിയായ യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. ഇരുപത്തഞ്ചുകാരിയായ ഇവരെ ഭര്‍ത്താവുള്‍പ്പെടെയുള്ളവര്‍ 12 കിലോമീറ്ററോളമാണ് ചുമന്നത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.