ബഹുമുഖ വ്യക്തിത്വം; സൗമ്യമായ ചിരിയുടെ ഉടമ: ബിജെപിയിലെ മിതവാദി

PTI6_11_2018_000202B
SHARE

എതിരാളികളുടെപോലും പ്രശംസനേടിയ രാഷ്ട്രീയനേതാവായിരുന്നു വാജ്പേയി. ഭാരതീയ ജനതാപാര്‍ട്ടിയുടെ ആദ്യ അധ്യക്ഷനായും ബിജെപിക്കാരനായ ആദ്യ പ്രധാനമന്ത്രിയായും അദ്ദേഹം രാഷ്ട്രീയചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും. ദേശീയജനാധിപത്യസഖ്യത്തിന് നേതൃത്വം നല്‍കി മുന്നണിരാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിലും വാജ്പേയി  പങ്കുവഹിച്ചു. രാഷ്ട്രീയനേതാവ് , വാഗ്മി, കവി എന്നിങ്ങനെ ബഹുമുഖമായ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അടല്‍ ബിഹാരി വാജ്പേയി. സൗമ്യത മുഖമുദ്രയാക്കിയ വാജ്പേയി പക്ഷേ ആശയങ്ങളെ മുറുകെ പിടിക്കുകയും നിലപാടുകള്‍ വിട്ടുവീഴ്ചയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്തു.

AB-Vajpayee
വഴിയേറെ പോകേണ്ടതുണ്ട്.. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള യാത്രകൾക്കിടെ വിമാനത്തിലിരുന്ന് മയങ്ങുന്ന ബിജെപി നേതാവ് എ.ബി. വാജ്പേയി. (1991) പി. മുസ്തഫ, മലയാള മനോരമ

വാജ്പേയിയുടെ മൃദുസമീപനങ്ങൾ പ്രതിപക്ഷ കക്ഷികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയെങ്കിലും ആർഎസ്എസിനും ബിജെപിയിലെ ഒരു വിഭാഗത്തിനും അതുമായി ഒരു കാലത്തും സമരസപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളേക്കാൾ വാജ്പേയിക്കു തലവേദനയായത് ആർഎസ്എസിന്റെ കരുനീക്കങ്ങളായിരുന്നു. ഹിന്ദുത്വ ആശയങ്ങൾക്ക് അനുസരിച്ചായിരിക്കണം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇന്ത്യ ഭരിക്കേണ്ടതെന്നാണ് ആർഎസ്എസ് ആഗ്രഹിച്ചിരുന്നത്.

Atal-Bihari-Vajpayee

പ്രധാനമന്ത്രിപദത്തിലെത്തി ചുരുങ്ങിയ ആഴ്ചകൾക്കുള്ളിലാണ് പൊഖ്റാൻ അണുസ്ഫോടന പരീക്ഷണം നടത്താൻ വാജ്പേയി തീരുമാനമെടുത്തത്. അദേഹത്തിന്റെ ഈ തീരുമാനത്തെ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പ്രകീർത്തിക്കുകയും ചെയ്തിരുന്നു. ഡിആർഡിഒ മേധാവിയായിരുന്ന കലാമാണ് പൊഖ്റാൻ-രണ്ട് ആണവ പരീക്ഷണ സ്ഫോടനങ്ങൾക്കു നേതൃത്വം നൽകിയത്.

MORE IN INDIA
SHOW MORE