പത്ത് ലക്ഷത്തിന്‍റെ ബൈക്കില്‍ സദ്ഗുരുവിനൊപ്പം ചീറിപ്പാഞ്ഞ് ബാബ രാംദേവ്: വിഡിയോ

sadhguru-baba-ramdev
SHARE

യോഗ ഗുരു ബാബാരാംദേവിന്റെ നിരവധി അഭ്യാസങ്ങൾ നാം പലതവണ കണ്ടിട്ടുണ്ട്. എന്നാൽ, ഇപ്പോൾ വൈറലാകുന്നത് ബാബാരാംദേവിന്റേയും സദ്ഗുരുവിന്റേയും ബൈക്ക് യാത്രയാണ്. 18 തികഞ്ഞവർ മുതൽ 80 വയസായവർ വരെ ഇരുചക്രവാഹനങ്ങളെ ഇഷ്ടപ്പെടുകയും ഓടിച്ചുനോക്കാൻ താൽപര്യം കാണിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിൽ സന്യാസിമാർ വരെ ബൈക്ക് പ്രേമികളാണെന്നതാണ് സത്യം.



യോഗഗുരുക്കന്മാരും സന്യാസിമാരുമായ സദ്ഗുരുവും ബാബ രാംദേവും സൂപ്പര്‍ബൈക്കില്‍പറക്കുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍വൈറലാകുകയാണ്. സദ്ഗുരുവിന്റെ വാഹനത്തിന്റെ പുറകിലിരുന്നാണ് ബാബ രാംദേവിന്റെ യാത്ര. ശിഷ്യന്മാരുടെ അകമ്പടിയോടെയാണ് ഇരുവരും യാത്ര ആരംഭിക്കുന്നത്. യാത്രയിലുടനീളം  പാതയരികിൽ നിൽക്കുന്നവരെയെല്ലാം അഭിവാദ്യം ചെയ്യുന്നുണ്ട് ഇരുവരും.



ഏകദേശം 9.32 ലക്ഷം രൂപയാണുഡ്യുക്കാറ്റി സ്ക്രാംബ്ളർ ബൈക്കിന്‍റെ ഇന്ത്യൻ വിപണി വില. 803 സിസി എൻ‌ജിനാണ് ഈ സൂപ്പര്‍ബൈക്കിന്‍രെ ഹൃദയം. 75 ബി എച്ച് പി കരുത്തും 68 എൻ എം ടോർക്കും ഈ എഞ്ചിന്‍സ‍ൃഷ്‍ടിക്കും. ബിഎ‍‍ംഡ്ബ്ല്യുവിന്റെ അ‍ഡ്വഞ്ചർ സ്പോർട്സ് ബൈക്കായ ജിഎസ് 1200 ആറിൽ സദ്ഗുരു സഞ്ചരിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിട്ടുണ്ട്.

MORE IN INDIA
SHOW MORE