വിമാനത്തിൽ വച്ച് പ്രസവം; ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്ന് പെൺകുട്ടി

foetus-plain
SHARE

ഇന്നലെയാണ് എയർ ഏഷ്യ വിമാനത്തിലെ ശുചിമുറിയില്‍19 കാരി പ്രസവിച്ചത്. എന്നാൽ താൻ ഗർഭിണിയാണെന്ന് അറിയില്ല എന്നാണ് യുവതി ഇപ്പോൾ പറയുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവും പറയുന്നത് കുടുംബത്തിലെ ആർക്കും തന്നെ ഗർഭത്തെക്കുറിച്ച് അറിയില്ല എന്നാണ്. 

ഗുവാഹത്തിയിൽ നിന്നും ഡൽഹിയിലേക്ക് പറക്കുകയായിരുന്ന എയർഏഷ്യ വിമാനത്തിന്‍റെ ശുചിമുറിയിലാണ് തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ ജീവനില്ലാത്ത ഭ്രൂണം കണ്ടെത്തിയത്. വിമാനം ലാന്റ് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ജീവനക്കാർ ഇത് കണ്ടത്. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. ഡൽഹിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിലെ ഡോക്ടറാണ് വിമാനത്തിൽ വച്ചാണ് പ്രസവം നടന്നതെന്ന് ഉറപ്പു വരുത്തിയത്. എയർഏഷ്യ ഇറക്കിയ പ്രസ്താവനയിൽ ഇത് പറയുന്നുണ്ട്.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തായ്കോണ്ട കളിക്കാരിയാണ് പെൺകുട്ടി. ഒരു ടൂർണമെന്റിനായി സൗത്ത് കൊറിയയിലേക്ക് പോകാനാണ് ഡൽഹിയിലേക്ക് തിരിച്ചത്. ഒപ്പം പരിശീലകനും ഉണ്ടായിരുന്നു. താനാണ് പ്രസവിച്ചതെന്ന് പൊലീസിനോട് പെൺകുട്ടി സമ്മതിച്ചു. വൈദ്യപരിശോധനയ്ക്ക് അയച്ച പെൺകുട്ടി ടെസ്റ്റുകൾ നടത്താൻ വിസമ്മതിച്ചു. പൊലീസ് ഇവരുടെ പാസ്പോർട്ട് പിടിച്ചു വച്ചിരിക്കുകയാണ്. പ്രസവശേഷം ഭ്രൂണം ഉപേക്ഷിച്ച് കടക്കാൻ ശ്രമിച്ചതിന് രണ്ട് വർഷം വരെ തടവ്ശിക്ഷ ലഭിക്കാമെന്നാണ് പൊലീസ് പറയുന്നത്.

MORE IN INDIA
SHOW MORE