സഹോദരനെ കൊന്നതിന് ഉച്ചക്കഞ്ഞിയില്‍ വിഷംചേര്‍ത്ത് പ്രതികാരം; ഏഴാം ക്ലാസുകാരി അറസ്റ്റിൽ

poison
SHARE

ഉച്ചക്കഞ്ഞിയിൽ വിഷം ചേർത്ത് വിദ്യാർത്ഥികളെ കൊല്ലാൻ ശ്രമിച്ച ഏഴാം ക്ലാസുകാരി അറസ്റ്റിൽ. സഹോദരന്‍റെ മരണത്തിന് പ്രതികാരം ചെയ്യുകയായിരുന്നു പെണ്‍കുട്ടിയുടെ ഉദ്ദേശ്യമെന്ന് പൊലീസ് പറയുന്നു. ഖൊരക്പൂരിലെ ബൗലിയ ഗ്രാമത്തിലാണ് സംഭവം. ഇതേ സ്കൂളിൽ തന്നെ പഠിച്ചിരുന്ന പെൺകുട്ടിയുടെ സഹോദരൻ ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുറ്റാരോപിതനായ അതേ സ്കൂളിൽ പഠിച്ചിരുന്ന അഞ്ചാം ക്ലാസുകാരൻ ഇപ്പോൾ ജുവനൈൽ ഹോമിലാണ്. 

പ്രതികാരമായി സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളെയം കൊലപ്പെടുത്താനായിരുന്നു പെൺകുട്ടിയുടെ ശ്രമം. കുട്ടിയെ ജുവനൈൽ ഹോമിലയക്കുെമന്ന് പൊലീസ് അറിയിച്ചു.

സ്കൂളിലെ പാചകക്കാരിയാണ് പെൺകുട്ടി അടുക്കളയിലേക്ക് പോയത് ആദ്യം കണ്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പാചകക്കാരിയുടെ സഹായത്തോടെ പെൺകുട്ടിയെ അടുക്കളയിൽ പൂട്ടിയിട്ട് പ്രധാനാധ്യാപകനെ വിവരമറിയിക്കുകായയിരുന്നു. ഇദ്ദേഹമാണ് പൊലീസിനെയും ഭക്ഷ്യസുരക്ഷാ വകുപ്പിനെയും വിവരമറിയിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ‌ പെൺകുട്ടിയുടെ അമ്മയെ മർദ്ദിക്കാന്‍ ആരംഭിച്ചു. പെൺകുട്ടിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

MORE IN INDIA
SHOW MORE